അർബുദം
***************
ടൂത്ത്പേസ്റ്റര്ബുദകാരണമെന്നുകേട്ടോടി -
യുമിക്കരിക്കായി ഞാൻ പലയിടത്തും
ഉമി തിരഞ്ഞാദ്യംനെല്ലുകുത്തും മില്ലിലേക്ക -
വിടെനെല്ലില്ലയെന്നറിഞ്ഞു വീണ്ടുമോടി
നെല്ലുകൾ വിളയും പാടം തിരഞ്ഞു ഞാൻ
തെല്ലും മടികൂടാതൊട്ടും വിശ്രമമില്ലാതെ
നെൽക്കതിർ കൊത്താൻ തത്തയില്ലന്നറിഞ്ഞു -
ത്സാഹഭരിതനായി ഞാൻ വീണ്ടുമോടി
ഓടി ഞാൻ നെൽപ്പാടങ്ങൾ തേടി വീണ്ടും
പാടത്തിലോ കിളികളുമില്ല, കറ്റയുമില്ല
പാടത്തു പാറിനടക്കും പൂത്തുമ്പിയുമില്ല
പാടവരമ്പത്തിലോ വെള്ളക്കൊക്കുമില്ല
ചാഴിയും, ചേറും , ചെറുമിയുമില്ല
ചേറ്റിൽ ചാടും തവളകളുമില്ലാ പാടം
ചെമ്പരത്തിയില്ല, ചുവന്ന ചെത്തിയില്ല -
ന്നമ്പരന്നു പാടത്തിനോരത്ത്‌നിന്നനേരം
പാടമിരുന്നിടത്തിതെന്താണീ കാഴ്ചകൾ !!
പേസ്റ്റ്ഫാക്ടറിയും, മൊബൈൽ ടവറും
തൊട്ടടുത്ത് കൂറ്റനായുയർന്നൊരു കെട്ടിട -
മതർബുദ രോഗാശുപത്രിയാണത്രെ ....
******************************
(വൈക്കം ശ്രീരാമൻ )
***********************
CK. Sreeraman
ഞാൻ സി. കെ. ശ്രീരാമൻ. സ്വദേശം, വൈക്കം. കലാകാരന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി കൂടിയാണ് എന്റെ സ്വദേശം, വൈക്കം. കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി അഹമ്മദാബാദിൽ (ഗുജറാത്ത്) കുടുംബ സമേതനായി സ്ഥിരതാമസം. ഭാര്യ: രാജി. മക്കൾ: മോനും, മോളും. മോൻ അഹമ്മദാബാദിൽ തന്നെ ഒരു ഷിപ്പിങ് കമ്പനിയിൽ sales manager ആയിട്ട് ജോലി നോക്കുന്നു. മോൾ advertisement field സ്വന്തമായി ജോലി ചെയ്യുന്നു. കൂടാതെ, മോള് നാട്യ കലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അഹമ്മദാബാദിൽ ഭരതനാട്