ബെഡ് കോഫി കഴിക്കുന്നവരുടെ ശ്രദ്ധക്ക്
-----------------------------
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ പ്രണയ സാഫല്യം .
ഒരു പുലരി ബെഡ് കോഫി വലിച്ചു കുടിക്കുന്നതിനിടെ അയാൾ കണ്ടു ഒരു കുറിമാനം
അവിശ്വാസപ്രമേയം...
എന്റെ വിശ്വാസം വിഷം ചേർത്ത് ബെഡ് കോഫി വച്ചിട്ടുണ്ട് ഞാൻ പോകുന്നു...
ഗ്ലാസ് തറയിൽ വീണു ചിതറി പാതിയടഞ്ഞ കണ്ണിൽ അയാൾ കണ്ടു മച്ചിൽ തൂങ്ങിയാടുന്നു തന്റെ വിശ്വാസം.
കെ.പി.ഷമീർ
നിലമ്പൂർ
KP. Shameer
കെ.പി. ഷമീർ. ജനിച്ചതും വളർന്നതും തേക്കിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നിലമ്പൂർ പട്ടണത്തിലെ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം എന്ന ഗ്രാമത്തിൽ. അബ്ദുൽ സലാം ആമിന ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമൻ. ഇടിവണ്ണ G.L.P.S ഇടിവണ്ണ സെൻറ് തോമസ് A.U.P.S ലും പ്രാഥമിക പഠനം. ഇപ്പോൾ നാട്ടിൽ കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽ ഡിസൈനിങ് വർക്ക് ചെയ്യുന്നു. എഴുത്തും വായനയും ഇഷ്പ്പെടുന്നു. അതുകൊണ്ട് ഒഴിവ് വേളകളിൽ നവമാധ്യമങ്ങളിൽ കഥകളും കവിതകളും ന