ഞങ്ങൾ ...പ്രവാസികൾ
കുടുംബത്തിനായി പ്രവാസിയായി
ഉരുകിത്തീരുന്നിതാ മരുഭൂമിയിൽ
കെട്ടിപ്പടുത്തൊരാ ...മാളിക
കാലവർഷം കവർന്നു നീചമായ്
ഇനിഎനിക്കാരുണ്ട് എന്ന് ചൊല്ലി
കുറേപേർ നടക്കുന്നു ഭ്രാന്തരെ പോൽ
മാതാപിതാക്കൾ പോയവർ
ഭാര്യയും കുട്ട്യോളും പോയവർ
സഹിക്കുന്നില്ലെന്റെ ദൈവമേ
കാണുവാൻ കേൾക്കുവാൻ
ഞാനിനി എന്തിനു നാട്ടിൽ പോകണം
ഇല്ലല്ലോ ദൈവമേ ആരെയും
കാണുവാൻ എന്നാലും പോകണം
എന്നമ്മ കേരളം കാത്തിരിക്കുന്നു
സോദരന്മാരെ പോലുള്ളവർ
വേറെയും ...ദൈവമേ...
കുടുംബത്തിനായി പ്രവാസിയായി
ഉരുകിത്തീരുന്നിതാ മരുഭൂമിയിൽ
രാജേഷ്.സി.കെ
ദോഹ ഖത്തർ
RAJESH
ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര