സഞ്ചയനമാണ്
ഇന്നത്തെ ഭക്ഷണം .
നാളത്തെ മരണമാണ്
ഇനിയത്തെ പ്രാർത്ഥന .
പിശുക്കന്റെ
മനസ്സഴിയുന്ന -
മടിശ്ശീലയിൽ
എന്റെ വിഷച്ചോറ് .
മടിയന്റെ വിഷച്ചേറിൽ
വിളയുന്ന
രാജ്യമാകുന്നു ഞാൻ .
-ആമച്ചൽ ഹമീദ് .
Amachal Hameed
കവിതകളും നിരൂപണങ്ങളുമായി ഓൺലൈൻ സാഹിത്യമേഘലയിൽ സജീവം. കൂടുതൽ വിവരണം ഉടൻ