ഏതോ സ്വപ്നതീരം കാണുന്നു ദൂരെ
മനസ്സിനുളളിലൊരു മരീചിക പോലെ
വർണ്ണസ്വപ്നവുമായൊരു മന്ത്രവീണ
കാർ കൊണ്ടൽ കാണാത്ത സ്വപ്നം പോലെ
തെന്നൽ തഴുകുമീ പാഴ്മുളം തണ്ടിൻറെ ചുണ്ടിൽ നിന്നൊഴുകുന്ന മധുവാർന്ന സംഗീതം
പ്രിയസഖി തൻ അധരത്തിൽ നിന്നുതിരുന്നു ജീവാമൃതമായ്
(ഏതോ)
കുളിരേറും മോഹങ്ങൾ കൂടേറും പാടത്ത്
ഇണക്കിളിയായ് ഞാനും പറന്നു വരാം
നിൻ കിനാവിൽ നിറയുന്ന പൊൻ പരാഗങ്ങൾ
സ്നേഹത്തിൻ പനിനീർമഴ പോലെ
മെല്ലെ മെല്ലെ പെയ്യുന്നുവല്ലോ കാണാക്കിനാവായ് (ഏതോ)
കതിരിടും പാടങ്ങൾ ചാഞ്ചാടും തീരത്ത്
നീർമണിയായ് ഞാനിന്നൊഴുകി വരാം
എൻ മനസ്സിൽ തെളിയുന്ന തേനോർമ്മകൾ
മോഹത്തിൻ വളപ്പൊട്ടുകൾ പോലെ
മെല്ലെ മെല്ലെ കിലുങ്ങുന്നുവല്ലോ ചിലമ്പൊലിത്താളമായ് (ഏതോ)
Prashad Parayil
കവിതകളുടെ കൂട്ടുകാരൻ, പ്രഷാദ് പാറയിൽ. അറബിക്കടലും കായലും സംഗമിക്കുന്ന പ്രകൃതിസൗന്ദര്യം നിറഞ്ഞു നിൽക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഇടവയിൽ ജനനം. അനേകം മഹത്തുക്കളെ വാർത്തെടുത്ത ഇടവ മുസ്ലിം ഹൈസ്കൂളിലെ പഠനം ജീവിതത്തെ ഒരുപാട് മാറ്റിമറിച്ചു. കവിതയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അധ്യാപകന്മാർ, സുഹൃത്തുക്കൾ, ക്ലബ്ബ്കൾ. കഴിവുകൾ തിരിച്ചറിഞ്ഞ സൗഹൃദ വളങ്ങളുടെ നിര്ബന്ധപ്രകാഹാരം ധാരാളം കവിതാമത്സരങ്ങളിലും മ