"അമ്മ മരിച്ചു ആറാമാസം വേറൊരമ്മ വരുന്നൂന്നറിഞ്ഞപ്പോൾ എനിക്കാദ്യം ദേഷ്യമാണു തോന്നിയത്.അമ്മ മരിച്ചു ഓർമ്മകൾ മായും മുമ്പേ മറ്റൊരമ്മ എന്നതിനെ കുറിച്ചെനിക്ക് ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു.
അച്ഛൻ രണ്ടാമത് കെട്ടുന്നൂന്നു അറിഞ്ഞപ്പോൾ തന്നെ കലിയടങ്ങാതെ ഞാൻ പൊട്ടിത്തെറിച്ചു.
" എന്റെ അമ്മയെ കൊന്നതും പോരാ.നിങ്ങൾക്കിനി വേറൊരു ഭാര്യയെ കൂടി വേണമല്ലേ.എന്റെ അമ്മയുടെ സ്ഥാനത്ത് എനിക്കു മറ്റൊരാളെ ചിന്തിക്കാനാവില്ല"
എന്റെ മറുപടി അച്ഛനെയൊട്ടും വിഷമിപ്പിച്ചില്ല.കാരണം അയാൾക്ക് ഭാര്യയുടെ ചൂടും ചൂരും മതിയായിരുന്നു.ഓണമടുക്കുന്നതിനു മുമ്പേ തന്നെ മറ്റൊരു പെണ്ണിനെക്കെട്ടിയെന്റെ അച്ഛൻ സാമർഥ്യം തെളിയിച്ചു.
ഓണത്തിന്റെ രണ്ടീസം തന്നെ എന്നെ മാറ്റി നിർത്തി പറഞ്ഞു
"നീ ചിറ്റയുടെ വീട്ടിൽപ്പോയി ഓണം കൂടിയാൽ മതി.ഞാനും അവളും കൂടി അവളുടെ വീട്ടിലാണ് നാലുദിവസം"
അല്ലെങ്കിലും എനിക്കും വെറുപ്പായിരുന്നു അവരുടെ കൂടെ ഓണമുണ്ണാൻ.എത്രയൊക്കെ ഗർജ്ജിച്ചാലും പതിനാലു വയസ്സു കാര ന്റെ വാക്കുകൾക്ക് ആരു വില കൽപ്പിക്കാൻ.
തകർന്ന മനസ്സുമായി ഞാനാവീടിന്റെ പടിയിറങ്ങുമ്പോളൊരു വട്ടം കൂടിയൊന്നു തിരിഞ്ഞു നോക്കി.ഞാൻ ഓടിക്കളിച്ചു വളർന്നയെന്റെ വീട്.മകനു കളിക്കാനുള്ള ആഹാരവുമായി കുസൃതി കാട്ടുന്ന എന്റെയടുക്കലേക്ക് അമ്മ ഓടിനടക്കുന്നതു പോലെയെനിക്കു തോന്നി. അമ്മയെ അടക്കിയ കുഴിമാടത്തിനു മുന്നിൽ ഞാനലറി കരഞ്ഞപ്പോൾ ഒരു കുളിർത്തെന്നലായി അമ്മ ആശീർവദിച്ചു.
ഇനിയീ വീട്ടിലേക്ക് തിരിച്ച് വരില്ലെന്ന് ഉറപ്പിച്ചൊരു തീരുമാനവുമായി ഞാനാ വീടിന്റെ പടിയിറങ്ങി.ചിറ്റയുടെ വീട്ടിൽ അഭയം തേടുമ്പോൾ ഞാനറിഞ്ഞു.ബന്ധുക്കൾ ഉണ്ടായിട്ടും അനാഥനാവുന്നതിന്റെ വേദന.
അവിടെ എനിക്കായി കിട്ടിയ മുറിയിൽ പലരാത്രികളിലും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും ഞാൻ കിടന്നു.ഒന്നുറക്കെ കരയണമെന്നു തോന്നുമ്പോൾ വായിൽ കുറച്ചു തുണി കുത്തിയിറക്കി മതിവരുവോളം ഞാൻ പൊട്ടിക്കരഞ്ഞു.
ചിറ്റയുടെ വീട്ടിൽ അവർക്കൊരു വേലക്കാരനു തുല്യമായി മാറുമ്പോഴും ഞാൻ തേങ്ങിയിരുന്നില്ല.ചിറ്റപ്പൻ പട്ടാളത്തിൽ നിന്നും ലീവിനു വരുമ്പോൾ മാത്രം സ്നേഹം പ്രകടിപ്പിച്ചിരുന്നു ചിറ്റ.അദ്ദേഹം പോയി കഴിയുമ്പോൾ പിന്നെയും പഴയതുപോലെ.
എപ്പോഴും എന്നിൽ വാശി നിറഞ്ഞു നിന്നതിനാൽ നാട്ടുകാരുടെ സഹായം കൊണ്ട് പഠിച്ചു നല്ലൊരു ജോലി നേടിയിരുന്നു.
അച്ഛൻ രണ്ടാമത്തവരെയും ഉപേക്ഷിച്ചു മൂന്നാമത്തെ ആളെയും കെട്ടിയത് എനിക്കൊരു അത്ഭുതമായിരുന്നില്ല.
അയാൾ അങ്ങനെ ചെയ്തില്ലെങ്കിലെ അത്ഭുതമുളളൂ.പരസ്ത്രീ ഗമനം ഇഷ്ടപ്പെടാതിരുന്ന ഭർത്താവിന്റെ സ്വഭാവം കാരണം എന്റെയമ്മ വിഷം കഴിച്ചു ആത്മഹത്യ ചെയ്യുമ്പോൾ ഭൂമിയിൽ ഒറ്റപ്പെട്ടു പോയത് ഞാനായിരുന്നു.
ആദ്യമൊക്കെ ദേഷ്യമായിരുന്നെങ്കിലും സത്യാവസ്ഥയറിഞ്ഞപ്പോൾ അമ്മയുടെ ആത്മാവിനു ഞാൻ മാപ്പു നൽകി.
അഞ്ജലിയെ പെണ്ണുകാണുമ്പോൾ ഞാനൊരൊറ്റ നിബന്ധനയെ വെച്ചുള്ളൂ.
"കല്യാണത്തിനു മുമ്പായി മതിവരുവോളം എനിക്കു സ്നേഹിക്കണം.ഒരസമയം എനിക്കു കൂട്ടുകാരിയും ഭാര്യയുടെയും സഹോദരിയുടെയും അമ്മയുടെയും സ്നേഹം തരണം.
എന്റെ വ്യത്യസ്ത നിർദ്ദേശം സ്വീകരിച്ചയെന്റെ പെണ്ണ് താലികെട്ടിയ അന്നുമുതലിന്നു വരെയാവാക്ക് തെറ്റിച്ചിട്ടില്ല.രണ്ടുവർഷങ്ങൾക്കു ശേഷം അവളെനിക്കൊരു ഉണ്ണിയെ തരുമ്പോൾ എന്റെ ജീവിതത്തിന്റെ വസന്തകാലങ്ങൾ ഓടിയെത്തി.
മകനു ആഹാരം നൽകുമ്പോൾ ഒരു കൊച്ചു കുഞ്ഞിനെന്ന പോലെയവൾ എനിക്കും മകന്റെ ആഹാരം പങ്കുവെച്ചു.
എന്റെ കണ്ണുകൾ നിറയുമ്പോൾ കെട്ടിപ്പിടിച്ചൊരുമ്മ നൽകിയട്ട് പറയും
" നിയെന്തിനാടാ കരയുന്നത് നിനക്കു ഞാനും നമ്മുടെ മകനുമില്ലേ"
സ്നേഹത്തോടെ ഞാൻ മകനെയും അവളെയും രണ്ടു കൈകൾ കൊണ്ട് ചേർത്തണക്കുമ്പോൾ അവൾ പറയും
"ചെക്കനു സ്നേഹിച്ചിതുവരെ കൊതി തീർന്നട്ടില്ല"
അവൾ പറഞ്ഞതു ശരിയാണു.എനിക്കവരെ സ്നേഹിച്ചു കൊതി തീർന്നട്ടില്ല.വരും ജന്മത്തിലും എനിക്ക് അഞ്ജൂട്ടിയും ഉണ്ണിയും എന്റെ ഭാര്യയും മകനും ആയിരുന്നാൽ മതി.
സഹപ്രവർത്തകരും പറയും
"അവൻ വീടു വിട്ടാൽ ജോലിസ്ഥലം.അവിടം കഴിഞ്ഞാൽ പിന്നെ വീട്.
അതെ എനിക്കെന്റെ വീടും കുടുംബവുമാണു വലുത്.അവരെ കഴിഞ്ഞെ സുധിക്കെന്തുമുളളൂ"
ഒരുനിമിഷം- ഇത് നിങ്ങളറിയാത്ത സുധിയുടെ ജീവിതം... ഇതിൽ ഒരു തുളളിവെളളം ഞാൻ ചേർത്തട്ടില്ല...അമ്മയാണേ സത്യം
- സുധി മുട്ടം.
Sudhi Muttam
will update shortly