മനസ്സിന്റെയുള്ളിൽ
മധുരം നിറക്കുന്ന
മണമുള്ള പൂവാണ് നീ..
മഴയൊന്നു വീണാൽ
മണ്ണിൽ വിരിയുന്ന
അരിമുല്ല മലരാണ് നീ..
അഴകായ് കുളിരേകി
മനമുണർത്തുന്നു നീ
എന്റെ അകതാരിൽ
വിടർന്നാടി സുഖം
പടർത്തുന്നു നീ...
അരിമുല്ല മലരിന്റെ
അരുമ ഗന്ധം
പുലരിയെ
നിറമള്ളതാക്കുമാ
സുമസുഗന്ധം
മണമുള്ള പൂവേ...,
മധുരത്തേൻ
കിനാവേ...
നിൻ അധരത്തിന്‍
മധുവില്‍ അലിയുവാൻ ,
നിൻ സുഗന്ധത്തില്‍
മയങ്ങിയുണരുവാന്‍
എനിക്കെന്നും തീരാമോഹം!!!
jaleelk
non