Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

നമ്മൾ അങ്ങനെയാണ്

0 0 1229 | 10-Oct-2018 | Poetry
നമ്മൾ അങ്ങനെയാണ്

അമേരിക്കയിൽ
എയ്ഡ്സിന്റെ മാംസകൃഷി 
ആരംഭിച്ച കാലവും
കമ്പോളത്തിൽ ലാഭത്തിനു വിറ്റതും 
നമ്മൾ അറിയാതെ ലോകം
കറങ്ങിത്തിരിഞ്ഞ ദു:ഖവും 
പിന്നെ  പരിഹരിക്കുന്നത്
അമേരിക്കയിൽ 
എയിഡ്സിന്റെ കൃഷി കൊയ്തു കഴിഞ്ഞ് ജീവിതം തരിശായപ്പോഴാണ് .
 
ശരീരങ്ങൾ ഉഴുതു മറിച്ച്‌
എയിഡ്സിന്റെ വിത്തുകൾ
വിതച്ചേപ്പിന്നെയാണ് 
നമ്മളിവിടെ സന്തോഷത്തിലായത് .
 
ആഫ്രിക്കയിൽ കുരങ്ങുകൾ
വാലും നൂലും മറ്റി നിവർന്നു
രണ്ടു കാലിൽ നടക്കുമ്പോഴാണ്
നമുക്കു
കുരങ്ങായ് കൈയ്യിൽ നടക്കാൻ
വാല് മുളയ്ക്കുന്നത് .
 
അവർ തിന്നുപേക്ഷിച്ച വിസർജ്ജ്യങ്ങളുടെ 
വരണ്ട മേഘങ്ങളിൽ 
നമ്മളൊരു മഴവില്ലു 
പണ്ടേ കൊതിക്കാറുണ്ട് .
 
അവിടെ
വിഷംകഴിച്ചു മരിച്ചവരുടെ
കണക്കെടുത്തിട്ടു വേണം നമുക്കിവിടെ വിഷം കഴിച്ചു തുടങ്ങാൻ .
 
ആമച്ചൽ ഹമീദ് .

Amachal Hameed

Amachal Hameed

കവിതകളും നിരൂപണങ്ങളുമായി ഓൺലൈൻ സാഹിത്യമേഘലയിൽ സജീവം. കൂടുതൽ വിവരണം ഉടൻ

0 അഭിപ്രായങ്ങൾ | Comments