Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

ബാക്കിയായത്

0 0 1249 | 10-Oct-2018 | Poetry
ബാക്കിയായത്

ആദ്യത്തെ വാക്കിൽ
തെന്നി വീണപ്പോൾ
അച്ഛൻ താങ്ങിത്തിരുത്തി .
 
ആദ്യത്തെ നോട്ടത്തിൽ
വഴുതി വീണപ്പോൾ
അയലത്തെ ചേച്ചി
അമ്മയോടെന്തോ 
രഹസ്യം പറഞ്ഞു .
 
പിന്നെ വാക്കും നോക്കും 
നേരെയാക്കി 
പഴയ ശീലങ്ങൾക്കു
വായ്ക്കരിയിട്ടിറങ്ങുമ്പോൾ
ഞാനെന്നെ
തിരിഞ്ഞൊന്നു നോക്കി ;
ഇനിയും പിഴയ്ക്കാനുണ്ട്
ഒരുപാടു ശരികൾ 
ഇനിയും വരയ്ക്കാനുണ്ട് 
ഒരുപാടു തലതിരിഞ്ഞ സ്വപ്നങ്ങൾ .
 
ആമച്ചൽ ഹമീദ്‌ .

Amachal Hameed

Amachal Hameed

കവിതകളും നിരൂപണങ്ങളുമായി ഓൺലൈൻ സാഹിത്യമേഘലയിൽ സജീവം. കൂടുതൽ വിവരണം ഉടൻ

0 അഭിപ്രായങ്ങൾ | Comments