രാവിലെ മുതൽ മാളുവിന്റെ ഫോണിലേയ്ക്ക് ഹരിയേട്ടന്റെ കോളുകൾ വന്നു കൊണ്ടേയിരുന്നു
ഇറങ്ങിയോ മാളൂ
വൈകരുത്
വേഗം റെയിൽവേ സ്റ്റേഷനിൽ എത്തണം....
ഹരിയേട്ടന്റെ പ്രണയ വിവാഹമായിരുന്നുവെങ്കിലും
ഭാര്യയുമായുള്ള ജീവിതത്തിൽ തീർത്തും
തൃപ്തനായിരുന്നില്ല,
മാളുവും ഭർത്താവുമൊത്ത് ഒരു തരത്തിൽ
ജീവിച്ചു തീർക്കുകയായിരുന്നു.
എന്നാൽ മാളുവും ഹരിയേട്ടനും
പരസ്പരം വളരെ അടുത്തു പോയവരാണ്
നാലു വർഷത്തെ ബന്ധത്തിനൊടുവിൽ തങ്ങളുടെ കുടുംബത്തെ ത്യജിച്ച്
അങ്ങ് വിദൂരതയിലുള്ള
ഹരിയേട്ടന്റെ ജോലി സ്ഥലത്ത് എത്തുവാനും
അവിടെ അവരുടേതു മാത്രമായ
ഒരു പുതിയ ജീവിതം ആരംഭിക്കുവാനും രണ്ടു പേരും തീരുമാനിച്ചു.
മനസ്സിന്റെ ഒരു കോണിൽ
കുറ്റബോധം അലയടിക്കുന്നുണ്ടെങ്കിലും
എല്ലാം മറന്ന്
മകനെ സ്കൂളിലേക്കും
ഭർത്താവിനെ ഓഫീസിലേക്കും
യാത്രയാക്കിയതിനു ശേഷം
ഹരിയേട്ടന്റെ അരികിലേക്ക് യാത്ര പുറപ്പെടുമ്പോൾ
അപ്രതീക്ഷിതമായി മാളുവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു,
മകന് സുഖമില്ല എത്രയും പെട്ടെന്ന് സ്ക്കൂളിൽ എത്തണം
മകന്റെ അടുത്തെത്തിയ മാളു
മകന്റെ വാക്കുകൾ കേട്ട്
പൊട്ടി കരഞ്ഞു
എന്നെ രാവിലെ സ്കൂളിലേക്കയക്കുമ്പോൾ
അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു
മുഖത്ത് ചിരിയും ഉണ്ടായിരുന്നില്ല അതുകൊണ്ട് ഞാൻ സുഖമില്ലെന്നു കള്ളം പറഞ്ഞതാണ് ഇനി അമ്മ
പൊയ്ക്കോളൂ..
ഭാര്യാഭർതൃ ബന്ധങ്ങളിൽ പല നിയമങ്ങളും നിലവിൽ വന്നെങ്കിലും
മാതൃത്വത്തിനു മുൻപിൽ
പിൻതിരിഞ്ഞു പോകുവാൻ
ഒരമ്മയ്ക്കും കഴിയില്ലെന്ന്
മനസ്സിൽ ഒന്നു കൂടി ഉറപ്പിച്ചു കൊണ്ട്
തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പാതിവഴിയേ ഉപേക്ഷിച്ച് മകനോടൊപ്പം
വീട്ടിലേയ്ക്ക് തിരിക്കുമ്പോൾ ..
അവിടെ ഹരിയേട്ടന്റെ കോൾ വരാതെ
പരിഭവിച്ചിരിക്കുകയാണ്
കഥയറിയാതെ ഹരിയേട്ടന്റെ ഭാര്യ.
- ഷിജി ശശിധരൻ
Shiji Sasidharan | ഷിജി ശശിധരൻ
ഷിജി ശശീധരൻ, തൃശ്ശൂർ സ്വദേശിനിയാണ്, സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ കഴിഞ്ഞതിനു ശേഷം ടീച്ചർ ആയി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ വിവാഹിതയായി കുടുംബത്തോടൊപ്പം കണ്ണൂർ പയ്യന്നൂരിൽ താമസം. ഭർത്താവ് ശശീധരൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പയ്യന്നൂർ ശാഖയിൽ ജോലി ചെയ്യുന്നു. മകൾ ദേവിക കേന്ദ്രീയ വിദ്യാലയം പയ്യന്നൂരിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഒഴിവു സമയങ്ങൾ വേർതിരിച്ചു കലയെ ആസ്വദിക്കുകയും, കലാകാരന്മാരെ പിന്ത