ചിലപ്പോ ഈ മഴയ്ക്കു വല്ലാത്തൊരു പ്രണയമാണ് പ്രകൃതീ നിന്നോട്, അസൂയ തോന്നി പോകും..ചില നേരം ഒരു കുളിർ കാറ്റിൽ തുടങ്ങി പെയ്യാതെ തോരുന്ന.. ചിലനേരത്തു പെട്ടന്ന് പെയ്തൊഴിയുന്ന മറ്റു ചിലപ്പോ പെയ്യാൻ വെമ്പി നിന്ന് ഒരു കുളിർ കാറ്റിൽ തിരികെ പോകുന്ന ചിലനേരം താളത്തിൽ പെയ്തു പെയ്തു തങ്ങിനെ ദിവസം മുഴുവൻ പെയ്തൊഴിയാതെ.. ചിലപ്പോ കൂടിയും കുറഞ്ഞും എന്നാൽ നിലയ്ക്കാതെ പെയ്തു ഒഴിയാൻ മടിച്ചു.... . മഴ നൽകുന്ന പ്രണയത്തിന്റെ പല ഭാവങ്ങൾ.... ഇടയ്ക് ഒരു ചാറ്റൽ മഴ ആയി തലോടി തണുപ്പിൽ പൊതിഞ്ഞു.. പെയ്തു തീർന്നിട്ടും തുള്ളികൾ അങ്ങിങ്ങായി തങ്ങി നിന്ന് അവളെ സുന്ദരി ആക്കുമത്രേ... ഇടയ്ക്ക് എപ്പഴോക്കയോ കാലം തെറ്റി തോരാതെ പെയ്തു ഭ്രാന്തമായി പ്രണയിച്ചു പെരുമഴ ക്കാലം സൃഷ്ടിച്ചു അവൾക് നഷ്ടങ്ങൾ സമ്മാനിക്കുമത്രേ... ഒടുവിൽ പിണങ്ങി മാറി അവൾക് ഒരു വേനൽ വിരഹം നൽകി ചൂടിൽ എരിക്കുമത്രേ എങ്കിലും അവൾ വീണ്ടും ഒരു വർഷ മേഘ ത്തിനായി കാത്തിരിക്കുന്നു...
- സിമി എബി (മയിൽ പീലി)
Simi Eby
സിമി എബി, ജനനം 05.08 .1985 എറണാകുളം ജില്ലയിൽ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എംജി യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്‌സ് വിഷയത്തിൽ മാസ്റ്റർ ഡിഗ്രി. ഇപ്പോൾ എം.എസ്.ഡബ്ല്യൂ വിദ്യാർഥിയാണ്. ഒഴിവു സമയങ്ങളിൽ കഥകളും കവിതകളും ചിന്തകളും എഴുത്ത് രൂപത്തിൽ കുറിച്ച് വക്കുന്നു. വിദ്യാഭ്യാസകാലഘട്ടത്തിലും സാഹിത്യരചനകളിൽ ധാരാളം സമ്മാനങ്ങളും മറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ നിറസാന്നിധ്യം ആണ്. വിവാ