ഒരു മുണ്ടുത്ത് മറുമുണ്ടും പുതച്ച്
തെരുവിലൊരു വടിയുമായ്
നില്പതുണ്ടിന്നും ഗാന്ധി..
വീണ്ടും വന്നുവെന്നോ ഗാന്ധി-
ജയന്തിയിന്നും, നമ്മിലൊരോർമ്മയായ്
ഒരൊന്നര പതിറ്റാണ്ടിൻ ചരിത്രം?
അധിനിവേശാ,ടിമത്തത്തത്തി-
ന്നിരുളോർമ്മയിൽ നിന്നും വടിയൂന്നി-
മുന്നേയൊരു ദീപശിഖയുമേന്തി
സത്യാ'ഗ്രഹിയായൊടുങ്ങിയ
ഈ രാഷ്ട്രപിതാ-മഹാൻ.
മുണ്ടില്ലാഞ്ഞിട്ടല്ലർധനഗ്നനാം
ഫക്കീറായ് തെരുവിലലഞ്ഞത്
നിയമം പഠിക്കാഞ്ഞല്ലാ ബാരിസ്റ്റർ
കടപ്പുറത്തു തല്ലുംമേടിച്ചുപ്പ് കുറിക്കിയത്
ഒരൂന്നുവടിയും കുത്തി, ദണ്ഡിയാത്ര നയിച്ചത്
സവർണ്ണനല്ലാഞ്ഞിട്ടല്ല, വൈക്കം സത്യാഗ്രഹത്തിലും
ഗുരു'വിനോടൊത്ത് സമരം പിന്തുണച്ചത്..
..............
എവിടെയിന്നാ കണ്ണട..?
പച്ചക്കറൻസിയിലിടതുവശം
അലങ്കാരചിത്രമാക്കാനായൂരി-
"സ്വച്ഛ്ഭാരതം" ചമച്ചുവോ?
എവിടയാ ഖാദിച്ചർക്ക..?
പഴേപാശ്ചാത്യ'പ്രഭുക്കൾക്കും
കളിപ്പാട്ടമായ് കറക്കാൻ സ്വർണ്ണ-
ഖാദിനൂൽ ചുറ്റിയോ?
എവിടെയാ ഊന്നുവടി..?
തല്ലിയൊടിച്ച്, പല തെരുവുകളിൽ-
ദളിതനെ'ത്തല്ലുന്ന ദണ്ഡാക്കി മാറ്റിയോ?
എവിടെയാ നെഞ്ചിൽ തുടിച്ച 'മിടിപ്പുകൾ'..?
മൂക്കൂത്തി റാം-സർക്ക്,ഏഴു-
വെടിയുണ്ടകളുതിർക്കുവാൻ
മറയായ് മാറ്റിയ മാറിടമാക്കിയോ?
എവിടേ പാർലമെന്റിൽ-മഹാത്മാവിൻ ചിത്രം..?
ദാ.മോ.സവർക്ക് കീഴിലായ്, ചുവരിൽ
വെറുമൊരു ചിരിയായ് തൂങ്ങിയാടി-
ഭാരത നഞ്ചകത്തിന്നുള്ളറകളിലെ
വിലാപമായ് വിലയിച്ചിടുന്നുവോ?
....
എവിടെയാ കുറ്റിച്ചൂല്...
ഗാന്ധിപ്രതിമയിലെ പോട്ടിയ-
കണ്ണാടിഫെയിമിലെ മാറാലകൾ-
തൂത്തു വെടിപ്പാക്കുന്നതിൻ മുന്നേ..
തല്ലിത്തുടയ്ക്കണം, ശുചിയാക്കണം ചിലചില
പൊയ്മുഖങ്ങൾ, മുതലക്കണ്ണീർ-
പൊഴിക്കുന്ന ജീർണ്ണ ഭാവങ്ങളേ, പിന്നെ-
പെട്രോൾതളിച്ചു ചുട്ടെരിക്കണം ചില-
മാലിന്യക്കൂമ്പാരത്തിൽ
പല്ലിളിച്ചു ചിരിക്കും പൂർവ്വ-
അജീർണ്ണ സ്മൃതികളേം...
..............................
കൊളാഷ്പെയിന്റിങ്ങ്
മോഹനൻ 02.02.2018
Mohanan Vk
മോഹനൻ വികെ നെടുമുടി. കുട്ടനാട്ടിൽ, നെടുമുടി എന്ന ഗ്രാമത്തിൽ 1954 ഡിസംബറിൽ ജനനം എന്ന് ജന്മ സാക്ഷ്യപത്രം. എന്നാൽ, അതിനും ശേഷം ഉള്ള ഒരു കർക്കിടകത്തിലെ മൂലം നക്ഷത്ര ജാതൻ എന്ന് 'അമ്മ പറഞ്ഞു. നെടുമുടി എൻ.എസ്.യുപി.എസ്, മങ്കൊമ്പ്, എ.റ്റി.എഛ്.എസ്, ചങ്ങനാശേരി, എൻ.എസ്.എസ്.കോളേജ്, ആലപ്പുഴ, എസ്.ഡി. കോളേജ്, എന്നീ വിദ്യാലയങ്ങളിൽ പഠനം. ബി.കോം പഠന കാലത്തു തന്നെ തിരുവനന്തപുരം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഓഫീസിൽ ജോലി കിട്ട