വിഷുക്കണി
**************
മഞ്ഞപ്പൂവേ, കണിക്കൊന്നപ്പൂവേ
മധുരിക്കുമോർമ്മകൾ തന്നപൂവേ
മലരമ്പൻ വിരിയിച്ച കർണ്ണികാരം
മേടമാസത്തിന്റെ പീതാംബരം
വസന്തകാല വർണ്ണത്തിൻ വിഷുപ്പുലരി
വിഷുക്കൈനീട്ടത്തിന്റെയോർമ്മപ്പുലരി
നിറപറയും, നിറദീപവുമായി നിന്നെ,
വരവേൽക്കാനായി കൊതിപ്പൂ മനം.
പ്രഭാതത്തിൽ കണികണ്ടുണരാൻ
പ്രപഞ്ചദർശനത്തിൻ പ്രതീകമായി
പ്രണവമന്ത്രത്തിന രഥത്തിലേറി
പ്രത്യക്ഷപ്പെട്ടിതാ കണ്ണനുണ്ണി !!!
***************
ശ്രീരാമൻ, വൈക്കം
CK. Sreeraman
ഞാൻ സി. കെ. ശ്രീരാമൻ. സ്വദേശം, വൈക്കം. കലാകാരന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി കൂടിയാണ് എന്റെ സ്വദേശം, വൈക്കം. കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി അഹമ്മദാബാദിൽ (ഗുജറാത്ത്) കുടുംബ സമേതനായി സ്ഥിരതാമസം. ഭാര്യ: രാജി. മക്കൾ: മോനും, മോളും. മോൻ അഹമ്മദാബാദിൽ തന്നെ ഒരു ഷിപ്പിങ് കമ്പനിയിൽ sales manager ആയിട്ട് ജോലി നോക്കുന്നു. മോൾ advertisement field സ്വന്തമായി ജോലി ചെയ്യുന്നു. കൂടാതെ, മോള് നാട്യ കലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അഹമ്മദാബാദിൽ ഭരതനാട്