കലങ്ങി മറിഞ്ഞ വെള്ളത്തിലേയ്ക്ക് നോക്കി ആട് സ്വയം പറഞ്ഞു...
സത്യത്തിൽ ജീവിതത്തിലിന്നോളമുണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട വേദനയിൽ അങ്ങെന്നെ രക്ഷിയ്ക്കുമെന്ന് കരുതിയതേയില്ല..
പശുക്കുട്ടിയുടെ ചിന്തയും വ്യാപരിച്ചു...
ദെെവമേ..
ഞാൻ മരിച്ചാലും ഒരു കുടുംബത്തിന്റെ നെടുംതൂണായ അങ്ങേയ്ക്കൊന്നും പറ്റരുതേ എന്നായിരുന്നു ഈ നിമിഷം വരെയെന്റെ പ്രാർത്ഥന...
ഇരു തോളിലുമുള്ള മൃഗങ്ങളെ അടുക്കിപ്പിടിച്ച് തണുത്തുവിറച്ച അയാളോർത്തു ...
ഏതെങ്കിലും വിധത്തിൽ എന്റെയീ മക്കളെ രക്ഷിയ്ക്കാനായിരുന്നില്ലെങ്കിൽ ഈ ജൻമം സമാധാനം കിട്ടില്ലായിരുന്നു ...
Jayaraj Parappanangadi
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.