Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

സ്നേഹസന്ദേശം

0 0 1235 | 30-Jul-2018 | Poetry
സ്നേഹസന്ദേശം

കരുണ തേടുന്നവന്‍റെ

കരള്‍നിറച്ച് 

കയ്യയച്ചു കളങ്കമില്ലാതെ

കനിവുകാണിക്കുക നീ 

 

മനുഷ്യസ്നേഹം 

മനസിൽ നിറക്കുക നീ 

മലർവിരിഞ്ഞ പൂവുപോൽ

മൃദുലപുഞ്ചിരി എങ്ങും 

ഉണര്‍ത്തുക നീ 

 

നീ ശന്തിദൂതനെങ്കില്‍ 

മണ്ണിലെ മാലഖയായ്  

ജനം നിന്നെ എന്നും 

ബഹുമാനത്തോടെ 

വാഴ്ത്തും

 

നിറസ്നേഹമുഖഭാവവുമായ് 

മരണത്തിലും നിന്നെ

സ്മരിക്കാൻ 

ഒരുപാടു പേരുണ്ടാകും

 

നാളെയുടെ ലോകത്ത് 

പ്രശോഭിത നക്ഷത്രമായ്

നിന്‍റെ നിറപുഞ്ചിരി 

നിറഞ്ഞുനില്ക്കും

 

കാരുണ്യത്തിന്‍റെ

വാതില്‍ തുറന്ന്

മനുഷ്യസ്നേഹം 

മനസിൽ നിറക്കുക നീ

 

കരുണ തേടുന്നവന്‍റെ

കരള്‍നിറച്ച് 

മൃദുലപുഞ്ചിരി എങ്ങും 

ഉണര്‍ത്തുക നീ...

 

മണ്ണിലും വിണ്ണിലും 

മരണമില്ലാത്തവനായ്

തല ഉയര്‍ത്തി എന്നും നീ 

നിറഞ്ഞുനില്ക്കും!!!.

ജലീൽ കൽപകഞ്ചേരി,

jaleelk

jaleelk

non

0 അഭിപ്രായങ്ങൾ | Comments