Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

പാടാം

0 0 1205 | 30-Jul-2018 | Poetry
പാടാം

ഞാനിന്നു കണ്ടൊരാ 

സ്വപ്നമൊന്നോതുവാന്‍

ഇത്തിരി നേരം കടം തരുമോ ..

എന്‍ ഇങ്കിതം തീര്‍ത്തു 

കുളിര്‍ ചൂടുമോ ...2

 

ഒത്തിരി കാര്യങ്ങള്‍ 

ചോല്ലുവനുണ്ടെനി-

ക്കിത്തിരി നേരം 

കടം തരുമോ ..

എന്‍ ആശകള്‍ക്കുത്തരം 

നീ ചൊല്ലുമോ...2

 

മോഹിനീ നീയെന്‍ 

ഉള്ളം കവര്‍ന്നു 

മോഹമുള്ളാലെ

ന്നുള്ളം  തകര്‍ന്നു 2

  

  

തിര തേടുന്ന തീരമായ്

 നീ മാറുമോ 

എന്‍ കരളിലൊരു 

മോഹക്കുടില്‍ തീര്‍ക്കുമോ2

    ഞാനിന്നു കണ്ടൊരാ...

    

എന്‍ കണ്ണിലൊരു 

കാമാക്കടല്‍ തീര്‍ക്കുമോ

എന്‍ കനവിലൊരു 

തിരമാലതന്‍ അലയാകുമോ 2

 

മോഹിനീ നീയെന്‍റെ 

മോഹവള്ളി 

സ്നേഹിച്ചു തീരാത്ത 

സ്നേഹയല്ലി ....2

      ഞാനിന്നു കണ്ടൊരാ....

 

വാടാത്ത പൂവായ് 

വന്നെത്തുമോ 

എന്‍ മോഹമലരായ് 

നീ മാറുമോ....2

 

ഞാന്‍ കണ്ടൊരാ 

സ്വപ്നത്തിലെന്നപോല്‍ 

എന്നും  എന്റെതായ്‌

നീ മാറുമോ....

    ഞാനിന്നു കണ്ടൊരാ... 

     ഒത്തിരി കാര്യങ്ങള്‍.....

 

-ജലീൽ കൽപകഞ്ചേരി'

jaleelk

jaleelk

non

0 അഭിപ്രായങ്ങൾ | Comments