തൊടിയിലും പാടത്തും ഓടി
കളിച്ചു തുമ്പിയെ
പിടിച്ചു നടന്നൊരാ ബാല്യത്തിൻ
കുസൃതി തിരക്കിനിടയിൽ
ഞാനൊരിക്കലും ശ്രദ്ധിച്ചില്ല
അച്ഛന്ടെയാ തേഞ്ഞു തീർന്ന ചെരുപ്പുകളെ -
സൗഹ്ര്യദ കൂട്ടത്തിൽ
കേമനായി നടന്ന കൗമാരത്തിലും
ഞാൻ കണ്ടതില്ല അച്ഛന്റെ ആ
തേഞ്ഞു തീർന്ന ചെരിപ്പുകൾ
ജീവിതം
തുടങ്ങിയപ്പോഴും
അറിയാൻ ശ്രമിച്ചതില്ല അച്ഛന്റെ ആ തേഞ്ഞു തീർന്ന ചെരിപ്പുകൾ
നൽകിയ സമ്മാനം അത്രേ
ഞാൻ എന്ന സത്യമെന്നതും
ഞാനുമൊരച്ഛനായപ്പോഴത്രെ
തിരിച്ചറിയുന്നത് ന്ടെ അച്ഛന്റെ ആ
തേഞ്ഞു തീർന്ന ചെരിപ്പുകളുടെ മഹത്വമത്രയും
- സിമി എബി (മയിൽ പീലി)
Simi Eby
സിമി എബി, ജനനം 05.08 .1985 എറണാകുളം ജില്ലയിൽ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എംജി യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്‌സ് വിഷയത്തിൽ മാസ്റ്റർ ഡിഗ്രി. ഇപ്പോൾ എം.എസ്.ഡബ്ല്യൂ വിദ്യാർഥിയാണ്. ഒഴിവു സമയങ്ങളിൽ കഥകളും കവിതകളും ചിന്തകളും എഴുത്ത് രൂപത്തിൽ കുറിച്ച് വക്കുന്നു. വിദ്യാഭ്യാസകാലഘട്ടത്തിലും സാഹിത്യരചനകളിൽ ധാരാളം സമ്മാനങ്ങളും മറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ നിറസാന്നിധ്യം ആണ്. വിവാ