സമാധാനവും സന്തോഷപ്രദവുമായ സംഗീതത്തിനോടൊപ്പം ചുവടു വക്കുവാൻ ഇഷ്ടപെടുന്ന സൗഹൃദപരമായ കൂട്ടായ്മ- BALLERINA 2K18.
സൗത്ത് ഇന്ത്യയിലെ 7 ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി, ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൻറെ ആഭിമുഖ്യത്തിൽ ഒരു കലാകൂട്ടായ്മ, "BALLERINA 2K18 സൗത്ത് ഇന്ത്യ ഹോമിയോ ഫെസ്റ്റ്" നാളുകളുടെ സ്വപ്നസാഫല്യം 2018 ജൂലൈ 08 മുതൽ 11 വരെ, തിരുവനന്തപുരത്തിന്റെ മണ്ണിൽ ആഘോഷിക്കുന്നു.
SVRHMC യുടെ ആതിഥേയത്വത്തിൽ ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് തിരുവനന്തപുരം, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കോഴിക്കോട്, ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് എറണാകുളം, ANSS ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കോട്ടയം, സര്ദാകൃഷ്ണ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്കുലശേഖരം, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്തിരുമംഗലം മധുര എന്നിവർ ഈ ദിവസങ്ങളിൽ തങ്ങളുടെ പ്രതിഭകൾ ഇവിടെ മാറ്റുരക്കുന്നു.
മത്സരം എന്നതിലുപരി സ്നേഹത്തിന്റെയും ഐക്യതയുടെയും കൊടി ഉയർത്തിപ്പിടിക്കുന്ന ഈ ആഘോഷവേളയുടെ ഭാഗമാകുവാൻ SVRHMC യുടെ ക്യാമ്പസ്സിലേക്ക് എല്ലാ നല്ലവരായ സഹൃദയരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
ആശംസകളോടെ,
SVRHMC
BALLERINA2K18
AKHMS