Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

കവിതയുടെ തിരിച്ചറിവുകൾ

0 0 1222 | 30-Jun-2018 | Poetry
കവിതയുടെ തിരിച്ചറിവുകൾ

കവിതയുടെ തിരിച്ചറിവുകൾ .

 

പട്ടിണി

താഴെവീണഴുകുംവരെ

ഔദ്യോഗികമായംഗീകരിച്ച

സൗജന്യമായിരുന്നൂ

ആദ്യത്തെ കവിത .

 

പട്ടിണിയാണ്

താൻ സൃഷ്ടിച്ചതിൽ

ഏറ്റവും വലിയ പാപമെന്ന

ദൈവത്തിന്റെ

വെളിപാടേറ്റടുത്ത്

അരക്കിലോ അരിയിൽ

മുട്ടി പ്രാർത്ഥിച്ചപ്പോൾ

തല്ലിക്കൊന്നു

കുരിശിൽ തറച്ചത് .

രണ്ടാമത്തെ കവിത .

 

പട്ടിണിയെ മൂടിവച്ചത് - നിന്റെ  ഉടുതുണിയായിരുന്നില്ലേ? യെന്ന്

പരോഹിതരുടെയും 

അധികാരികളുടെയും

പ്രതിക്ഷേധങ്ങൾക്കു മുന്നിലൂടെ

സദാചാരത്തിൻ്റെ പഴന്തുണി

ശരീരത്തെ തുറന്നു വിട്ടു

കാറ്റിൽ പറന്നപ്പോൾ

ആർക്കും പരിക്കു പറ്റാതെ

സദാചാരത്തിൽ നിന്നും

ലോകത്തെ

രക്ഷിച്ചതാണെന്റെ

മൂന്നാമത്തെ കവിത .

 

നലാമത്തെകവിത 

എഴുതുന്നതിൻ മുമ്പേ

ലോകമെന്നെ 

കവിതയിൽ 

വിവർത്തനംചെയ്തത്

അഞ്ചാമത്തെ കവിത .

 

ആമച്ചൽ ഹമീദ്

Amachal Hameed

Amachal Hameed

കവിതകളും നിരൂപണങ്ങളുമായി ഓൺലൈൻ സാഹിത്യമേഘലയിൽ സജീവം. കൂടുതൽ വിവരണം ഉടൻ

0 അഭിപ്രായങ്ങൾ | Comments