Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

#സൃഷ്ടി_മത്സരം_കാഴ്ച/ അശോക് കുമാർ

0 0 1213 | 10-Jun-2018 | Stories
സൃഷ്ടി അഡ്മിൻ ടീം | Srishti Admin Team

സൃഷ്ടി അഡ്മിൻ ടീം | Srishti Admin Team

Login to Follow the author
#സൃഷ്ടി_മത്സരം_കാഴ്ച/ അശോക് കുമാർ

വൃദ്ധസദനം എന്ന സ്വര്‍ഗ്ഗം

ന്യൂയോര്‍ക്കിലെ ഒരു കത്തോലിക്കന്‍ പള്ളിയില്‍ പ്രാര്‍ത്ഥനാനിരതനായി സാജന്‍ ജോര്‍ജ്ജ്.അവസാനം പള്ളിയില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ ആളൊരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പുന്നുണ്ടായിരുന്നു. ഒരു നിമിഷം സാജന്‍റെ ചിന്തകളൊക്കെ പിറകോട്ടുപോയി.

  എത്ര വര്‍ഷമായി തന്‍റെ നാടായ തിരുവല്ല യില്‍ ഒന്ന് പോയിട്ട്.അമേരിക്കയില്‍ താന്‍ വളര്‍ത്തിയ ബിസിനസ്സ് സാമ്രാജ്യമൊക്കെ നോക്കിനടത്താന്‍ പാടുപെടുന്നതിനിടെ തന്‍റെ നാട്ടുകാരുമായും കൂട്ടുകാരുമായുള്ള ബന്ധമറ്റുപോയിരിക്കുന്നു.നാട്ടില്‍ താന്‍ ആദ്യമായി പോയ സ്ക്കൂളും ആദ്യമായി കരോള്‍ പാടിയ ചര്‍ച്ചുമെല്ലാം സാജൻ ഒാര്‍ത്തെടുത്തു.ഇനി ആ കാലത്തേക്കൊരു തിരിച്ചുപോക്കില്ലല്ലോ എന്നോര്‍ത്തപ്പോള്‍ സാജന് ദുഃഖം തോന്നി.

  തന്‍റെ ഉള്ളില്‍ ആ പഴയ തിരുവല്ലക്കാരന്‍ ഗ്രാമീണന്‍ ഉള്ളതിനാലാവും ഇന്നേവരെ അമേരിക്കന്‍ജീവിതവുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടുന്നത്. ഉന്നതവിദ്യാഭ്യാസം നേടിയ തന്‍റെ മക്കളെല്ലാം അമേരിക്കക്കാരികളായ മദാമ്മമാരേയും കെട്ടി അവരുടെ പാടും നോക്കിപ്പോയിരിക്കുന്നു.ഭാര്യ മരിച്ചിട്ട് ഇന്നേക്ക് പത്ത് വര്‍ഷമായിരിക്കുന്നു.പിന്നെ ആര്‍ക്കാണ് ഈ സമ്പാദ്യങ്ങളൊക്കെ?.

എല്ലാറ്റിനും മുകളില്‍ പണമാണെന്ന് കരുതി യിരുന്ന കാലത്ത് ഉണ്ടാക്കിയതാണ് ഈ കാണുന്നതെല്ലാം.ഇനി ശിഷ്ടകാലം ചെലവഴിക്കാന്‍ ജന്മനാട്ടിലേക്ക് പോകാന്‍ തോന്നാറുണ്ട്.പക്ഷേ അവിടെയുള്ള തന്‍റെ സമപ്രായക്കാരൊക്കെ ഒതുങ്ങിക്കൂടാറായി രിക്കുന്നു.പുതുതലമുറക്കാകട്ടെ അവിടത്തെ ഈ പഴയ സാജനെപ്പറ്റി കേട്ടുകേള്‍വി പോലുമില്ല.അമേരിക്കയിലേക്കാള്‍ താന്‍ കൂടുതല്‍ അന്ന്യനാവുക സ്വന്തംനാട്ടിലാകും എന്ന് സാജന് തോന്നി.

  അങ്ങനെ സാജന്‍ സ്വന്തം ബിസിനസ്സ് സാമ്രാജ്യങ്ങള്‍ ഒന്നൊന്നായി വിറ്റ് കാശാക്കി. അതില്‍ നല്ലൊരു പങ്കും അനാഥാലയങ്ങള്‍ ക്കും അഗതിമന്ദിരങ്ങള്‍ക്കുമായി സംഭാവന ചെയ്തു.സംതൃപ്തനായ സാജന് മനസ്സില്‍ നിന്നും ഒരു ഭാരം ഇറക്കിവെച്ചതുപോലെ തോന്നി.കയ്യില്‍ ഒരു ബൈബിളും കരുതി അമേരിക്കയിലെ ഒരു വൃദ്ധസദനം ലക്ഷ്യമാ ക്കി സാജൻ യാത്രയായി.

ഈ ആരോരുമില്ലാതെ ജീവിക്കുന്നതിലും ഭേദം വൃദ്ധസദനമാണ് എന്ന തിരിച്ചറിവോടെ.

- അശോക് കുമാർ

സൃഷ്ടി അഡ്മിൻ ടീം | Srishti Admin Team

സൃഷ്ടി അഡ്മിൻ ടീം | Srishti Admin Team

സൃഷ്ടി നൻമയുടെ വായനക്കായ് നല്ലെഴുത്ത്

0 അഭിപ്രായങ്ങൾ | Comments