***തിരസ്ക്കരിക്കപെട്ട പ്രണയം***
+++++++++++++++++++++
പണ്ടുപണ്ട്..........,വളരെ പണ്ട്
പ്രണയമഴ നനഞ്ഞുപനിച്ചതുകൊണ്ടാ-
കാമിന്നും
പ്രണയമെന്നുകേട്ടാലൊരു മിഴിനീർകാല- മെന്നിലേക്കൊഴുകിയെത്തും
പണ്ടുപണ്ട്..............,,വളരെ പണ്ട്
നിൻ മൊഴിമുനകൊണ്ടു മുറിഞ്ഞതിൻ ശേഷമാണിന്നും
മൊഴിമൗനങ്ങൾക്കുള്ളിലെൻ ഹൃദയമാ-
ഴ്ന്നുപോയത്
പണ്ടുപണ്ട്.............,,വളരെ പണ്ട്
നിൻമിഴിചൂടേറ്റ് കറുത്തതുകൊണ്ടാക്കാം
ഇന്നുമെൻ പ്രണയതീരം മിഴിനീരിറ്റു നന-
ഞ്ഞുപോയത്
പണ്ടുപണ്ട് ................,,വളരെ പണ്ട്
നിൻ ചിരിപ്പൂതേടി അലഞ്ഞതിൻ ശേഷ-
മാകാം
എന്റെ കരൾചില്ലകളുണങ്ങി കരൾവെ-
ന്തത്
പണ്ടുപണ്ട്.............,,വളരെ പണ്ട്
പ്രണയമേ........,നീതന്ന പരാജിതന്റെ
ഉൗന്നുവടിയിൽ താങ്ങിയാണിന്നുമെൻ
യാത്ര
ലിനിഷ് ലാൽ മാധവദാസ്
LinishLal Madhavadas
ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്