Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

മഴയെ പ്രണയിച്ച പെണ്‍കുട്ടി

0 0 1584 | 05-May-2018 | Stories
മഴയെ പ്രണയിച്ച പെണ്‍കുട്ടി

മഴത്തുള്ളിയെ പ്രണയിച്ച പെണ്‍കുട്ടി

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

മഴയാണ് അവളുടെ കാമുകന്‍. മഴ മണ്ണില്‍ വീണുടയുന്ന നാദമായിരുന്നു കാമുകന്‍ നല്‍കിയ പ്രണയമൊഴികള്‍. 

ഓരോ മഴ പെയ്തിറങ്ങുമ്പോഴും ജന്നലഴിയിലൂടെ പ്രണയം തുടിക്കുന്ന മിഴികളുമായി അവള്‍ നോക്കുമായിരുന്നു മണ്ണിലുറങ്ങാന്‍ കൊതിക്കുന്ന മഴത്തുള്ളിയെ. പ്രണയത്തിന്‍റെ തൂവെള്ള പൂശിയ മഴത്തുള്ളികള്‍ മിഴികളിലൊഴുകും നേരം മഴവില്ലിന്‍ ഏഴുവര്‍ണ്ണങ്ങള്‍ ചുറ്റിലും പ്രണയത്തിന്‍റെ വര്‍ണ്ണങ്ങള്‍ മാത്രം.

പുതുമഴ പൊഴിയുന്നതും കാത്തിരുന്ന നാളുകള്‍. മണ്ണിന്‍ സുഗന്ധം വാക്കുകളാല്‍ പറയാന്‍ കഴിയാത്ത അത്രത്തോളം സുഗന്ധം പരത്തി.

മഴയില്ലാത്ത രാവുകളില്‍ നക്ഷത്രങ്ങള്‍ കണ്ണുചിമ്മി.

മഴയെ സ്നേഹിച്ച മനസിനെ നോക്കി. ഓരോ മഴത്തുള്ളികളും ഒരായിരം പ്രണയത്തിന്‍ മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ മാത്രം വിടര്‍ത്തി നൃത്തങ്ങളാടുന്നു.

കരങ്ങളില്‍ വീണൊഴുകാന്‍ മോഹിച്ച മഴത്തുള്ളിയെ മണ്ണിനു നല്‍കാതെ കരങ്ങളാല്‍ ചേര്‍ത്തു പിടിച്ചു ഹൃദയത്തിന്‍ സമ്മതത്താല്‍.

മഴത്തുള്ളിയെ പ്രണയിച്ച പെണ്‍കുട്ടി ഇന്നും എന്നും കാത്തിരിക്കുകയാണ് ഓരോ മഴകളും എന്നിലെ പുതുമഴയായി പെയ്തിറങ്ങാന്‍.

ഇന്ന് എവിടെയോ മറഞ്ഞിരിക്കുന്നു മഴയും മഴയിലൂടെ വീണൊഴുകിയ മഴത്തുള്ളികളും.

കാത്തിരിക്കുകയാണ് മഴ പ്രണയിച്ച പെണ്‍കുട്ടി. ജന്നലഴിയിലൂടെ ഒരു കാറ്റ് വീശുന്നുണ്ട്. മഴത്തുള്ളിയെ പ്രണയിച്ച പെണ്‍കുട്ടിയുടെ മേനിയിലൂടെ മഴയുടെ വരവറിയിച്ചു മഴമേഘങ്ങള്‍. ഹൃദയത്തില്‍ മഴയുടെ ദൃഢതാളം മുഴങ്ങുന്നു മേഘമല്‍ഹാര്‍ രാഗത്തിലൊരു ശ്രുതി മൂളുന്നു. വീണ്ടുമെത്തുകയാണ് മഴ

സ്വപ്നങ്ങളുടെ മോഹകൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തി.

മഴയെ പ്രണയിച്ച പെണ്‍കുട്ടിക്ക് മാത്രമായി.

•••••••••••••••••••••••••••••••••••••••••••••••••••••••••••••••

                                ♡♡♡ സജി ( P Sa Ji O ) ♡♡♡

                                                  05.05.2017  ( repost )

Sajikumar

Sajikumar

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

0 അഭിപ്രായങ്ങൾ | Comments