Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

പകലുറക്കത്തിൽ സംഭവിക്കുന്നത്‌

0 0 1512 | 20-Apr-2018 | Poetry
LinishLal Madhavadas

LinishLal Madhavadas

Login to Follow the author
പകലുറക്കത്തിൽ സംഭവിക്കുന്നത്‌

++++ പകലുറക്കത്തിൽ 

                     സംഭവിക്കുന്നത്   ++++

            """"""""""""""""""""""""""""""""""

സ്വപ്നരഥമേറി ആയിരമശ്വമേധം ജയിച്ചവനാണ് ഞാന്‍ 

നിദ്രയിലാഴ്ന്നു നിശബ്ദമൊരായിരം

പോർമുഖം തീർക്കുവോൻ

കർമ്മപഥങ്ങളിലുഷ്ണ്ണ മേഘങ്ങളായി

വെന്തുമരിച്ചൊരെന്നോമൽ കിനാവുകൾ..,

നിദ്രപൂകുന്ന നേരത്തു നിലാവിന്റെ സ്വപ്നരഥമേറി തിരികെ പിടിക്കുവോൻ

 

പൂർവ്വദേശത്തിന്റെ പച്ചയിൽ..,നന്മയിൽ പേരെഴുതാതെ ഭാഗഭാക്കായവർ

സ്വപ്നരഥമേറിയെത്തുന്നു നിത്യവുമെന്ന

ഗാധ നിദ്രതൻ മധ്യയാമങ്ങളിൽ

തൽക്ഷണമവരെന്നെ ഒരുക്കുന്നു

കൈപിടിച്ചെങ്ങോ നയിക്കുന്നു

നിശബ്ദമെരു പോരാളിയാകുവാൻ

യുദ്ധമുഖങ്ങളിൽ പങ്കാളിയാക്കുവാൻ

 

ഒറ്റമുലയുള്ള പെണ്ണുടൽ മുന്നിലായി

രക്തദാഹം പൂണ്ടുറഞ്ഞാടവെ

പിന്നില്‍ നിരനിരയായങ്ങനെനിൽക്കുന്നു...,

കറുത്തുമെലിഞ്ഞ  ചിലനിശബ്ദ രൂപങ്ങ...,

മിഴികളിൽ സൂചിമുനകോർത്തവർ

 

പിറന്ന മാത്രയിൽ മരിച്ചവർ..........,,

പിന്നിലായി വനെന്നെ മുന്നോട്ടുതള്ളുന്നു

പിറന്നനാട്ടിൽ വിരുന്നുകാരായവർ

മുന്നേഗമിച്ചെന്റെ വഴിയൊരുക്കുന്നു

ഉടുതുണിക്കായി ഉറക്കെകരഞ്ഞവർ

ആയുധം രാകി മൂർച്ചകൂട്ടുന്നു

കറുത്തയുഗം കടന്നെത്തിയ കുതിരകൾ...,

കരുത്തരാണിവർ  സമരമുഖങ്ങളിൽ

 

യുദ്ധംതുടങ്ങിയ മാത്രയിൽതന്നെ

കറുപ്പുകലർന്നൊരാ കരുത്തിൻകുളമ്പടി..,

വിശ്വം ജയിച്ചൂ............,,അശ്വമേധം ജയിച്ചൂ

തോളോടുതോൾ ചേര്‍ന്നു ഞങ്ങള്‍ 

നേടിയ യുദ്ധവിജയങ്ങളാഘോഷമാകവെ

നിദ്രഉണർന്നെന്നിൽ സ്വപ്നം മുറിഞ്ഞു

മിഴികൾതുറന്നു ഞാനെന്നെയറിഞ്ഞു.......?

 

സ്വപ്നരഥമേറി ആയിരമശ്വമേധം ജയിച്ചവനാണ് ഞാന്‍

         ലിനീഷ് ലാൽ മാധവദാസ്

LinishLal Madhavadas

LinishLal Madhavadas

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

0 അഭിപ്രായങ്ങൾ | Comments