എന്റെ സ്വപ്നങ്ങള്‍ക്കുമേല്‍ പെയ്തൊഴിയാത്ത ചിലകറുത്ത മേഘങ്ങളുണ്ട് ഞാനറിയാതെന്നിലേക്ക് ഒഴുകിയെത്തി നിഴലായി കൂടെകൂടിയവ....., കനൽ വഴികളിൽ ഇടറിവീണനാൾ ഞാൻ മൊഴിചൊല്ലിപടിയിറക്കി വിട്ടവ...., ഒാർമ്മകളിൽ നിന്നോരാന്നായി ചീന്തിയെറിഞ്ഞിട്ടും നിലവിളിച്ച് അവയെന്നിൽ ചിതയൊരു - ക്കുന്നു മിഴികൾ ഇറുകെ പൂട്ടിയിരുന്നിട്ടും ഹൃദയത്തിലൊരുനോവ് നിഴലായി കൂടുന്നു ചില രാത്രി.,,നിദ്രകൾ പിണങ്ങുന്ന നേരത്ത് മിഴി നനഞ്ഞവയെന്നിൽ പെയ്തു നിറയുന്നു എന്റെ സ്വപ്നങ്ങള്‍ക്കുമേല്‍ ചിലകറുത്ത മേഘങ്ങളുണ്ട് .........., പെയ്തിട്ടും പെയ്തിട്ടും പെയ്തുതോരാ ത്തവാ....., ലിനിഷ് ലാൽ മാധവദാസ്
LinishLal Madhavadas
ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്