Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

അവൾ പോയാൽ...

0 0 1311 | 06-Nov-2017 | Stories
അവൾ പോയാൽ...

അവൾ എന്നെ തേച്ചിട്ട് പോയ വിഷമത്തിൽ, ഫേസ്ബുക്കിലും വാട്സാപ്പിലും നഷ്ടപ്രണയത്തിന്റെ സ്റ്റാറ്റസ് ആയിരുന്നു.

അതുകണ്ട് പല കൂട്ടുകാരും ചോദിച്ചു.."മച്ചാനെ തേപ്പ് കിട്ടിയല്ല.."
അതിനുള്ള മറുപടിയായി കരയുന്ന ഒരു സ്മൈലി മാത്രം അയച്ചു..

അങ്ങനെ വിഷമിച്ചു കുറച്ചുദിവസം നടന്നു...

അങ്ങനെ നടന്നിട്ട് ഒരു കാര്യവുമില്ലെന്നു മനസ്സിലായി, പോയത് പോയി വിഷമിച്ചിട്ടു കാര്യമില്ല അവൾക്കില്ലാത്ത വിഷമം എനിക്കെന്തിനാ അവൾ പൊയ്ക്കോട്ടേ..

താടിയൊക്കെ വളർത്തണമെന്നു വിചാരിച്ചതാ, പക്ഷെ വരാത്തതുകൊണ്ടു അത് നടന്നില്ല.

അതൊക്കെ കഴിഞ്ഞു ദിവസങ്ങൾ കടന്നുപോയി. വീട്ടിലിരിക്കുന്ന സമയത്ത് ചുമ്മാ അമ്മയോട് ഈ തേപ്പിന്റെ കാര്യം പറഞ്ഞു..

അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. "ആ ഭാസ്കരൻ ചേട്ടന്റെ മോളല്ലെടാ.."

"അതെ അമ്മയ്ക്ക് എങ്ങനെ അറിയാം.."

"അവൾ നിനക്ക് എഴുതിയെ ഒരു ലെറ്റർ, നിന്റെ റൂം അടിച്ചു വാരുമ്പോൾ കിട്ടി. ഞാനതു വായിച്ചു. അതിൽ സ്വന്തമായി ഒരു വാക്കുപോലും എഴുതിയിട്ടില്ല. എല്ലാം സിനിമ പാട്ടിന്റെ വരികളും ഡയലോഗുകളും, എന്നിട്ട് അവൾ എഴുതിയപോലെ അവളുടെ പേരും മഞ്ജു. എന്റെ അറിവിൽ മഞ്ജു എന്നു പേരുള്ള ,ഒരു കുട്ടി നമ്മുടെ ചുറ്റുവട്ടത്തിൽ ഉണ്ടെങ്കിൽ അത് ഭാസ്കരൻ ചേട്ടന്റെ മോളാണ്.."

"ഇത്രയൊക്കെ അറിഞ്ഞിട്ട് അമ്മയെന്താ എന്നോട് ചോദിക്കാതിരുന്നത്..?

അമ്മ എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.

" നീ എന്നോട് വൈകിയാലും പറയുമെന്ന് എനിക്കറിയാമായിരുന്നു, ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ തന്നെയാ എല്ല കുട്ടികളും. പിന്നെ ലെറ്റർ അതൊരു തമാശയയെ എനിക്ക് തോന്നിയുള്ളൂ...

ഇതൊക്കെ കേട്ടപ്പോൾ അമ്മയോട് ഒരു സോറി പറയാൻ തോന്നി. ഞാനൊരു സോറി അമ്മയോട് പറഞ്ഞിട്ട് പറഞ്ഞു..

"അമ്മേ ഞാൻ നേരത്തെ പറയാതിരുന്നത് അമ്മ എന്തുവിചാരിക്കുമെന്ന് പേടിച്ചിട്ടാ..!

"അതൊന്നും സാരമില്ല മോനെ ഇപ്പോഴെങ്കിലും പറഞ്ഞല്ലോ.."

ഇതുകേട്ട് എന്റെ അമ്മയെ കെട്ടിപിടിച്ചു ഒരു ഐ ലവ് യു പറഞ്ഞപ്പോൾ. അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.."ഒന്ന് പോ ചെക്കാ.."

അവളോട് പറഞ്ഞ ഐ ലവ് യു , അമ്മയോട് പറഞ്ഞിരുന്നെങ്കിൽ. എന്നും അമ്മയുടെ മുഖത്തൊരു ചിരി കാണാമായിരുന്നു എന്ന് ഓർത്തുപോയി.

അല്ലെങ്കിലും സ്നേഹത്തിന്റെ കാര്യത്തിലും വിശ്വാസത്തിന്റെ കാര്യത്തിലും അമ്മമാരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലലോ..

അയ്യോ ഒരു കാര്യം പറയാൻ മറന്നു.മ്മടെ മഞ്ജുവിന്റെ കല്യാണം കഴിഞ്ഞു, ഒരു കുഞ്ഞുവാവയും ആയി..

ആ കുഞ്ഞുവാവ എന്റെ വീട്ടിന്റെ മുന്നിലൂടെയാ സ്കൂളിലേക്ക് പോകുന്നത്, കാണുമ്പോഴൊക്കെ ആ കുഞ്ഞുവാവയ്ക്കു ഞാൻ ta ta കൊടുക്കും..

ഇപ്പോ മഞ്ജുവിന്റെ അനിയത്തി അഞ്ജുവാണ് കുഞ്ഞുവാവയെ സ്കൂളിൽ കൊണ്ടുപോയി വിടുന്നത്.
അതുകൊണ്ടു ഞാനെന്നും ഇപ്പോ ta ta കാണിക്കാൻ കാത്തു നിൽക്കാറുണ്ട്...

ta ta കാണിച്ച് കാണിച്ച് ഞാനവളെ കേട്ടി..
ഓരോളിച്ചോട്ടം വേണ്ടിവന്നു എന്നുമാത്രം..

അവൾ പോയാൽ അവളുടെ അനിയത്തി, അഞ്ജുവിനെ കേട്ടിയ ശേഷം മഞ്ജുവിന് എന്റെ മുഖത്തേക്ക് നോക്കാൻ ചമ്മലാണ്..

ഹ ഹ തേച്ചിട്ട് പോയ കാമുകിയുടെ അനിയത്തിയെ കെട്ടുന്നതിലും വലിയ പ്രതികാരം വേറെയില്ലലോ..

ചേച്ചി എന്നെ തേച്ചിട്ട് പോയെങ്കിലും, അനിയത്തി എന്നെ സ്നേഹിച്ചുകൊല്ലുന്നുണ്ട്..

അഞ്ജുവിനു അറിയില്ലാട്ടോ ഞാൻ അവളുടെ ചേച്ചിയെ പ്രണയിച്ചിരുന്ന കാര്യം..

ഒരു ദിവസം ഞാനവളോട് പറഞ്ഞു തേപ്പുകഥ അതുകേട്ട് അവളുടെ മറുപടി ഇങ്ങനെയായിരുന്നു..

"ദേ മനുഷ്യ നിങ്ങൾ എന്റെ ചേച്ചിയോട് പ്രതികാരം ചെയ്യാൻവേണ്ടിയാണോ, എന്നെ കേട്ടിയത്...?

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു,

"അല്ല മുത്തേ നിന്നെ എനിക്ക് ഇഷ്ടപ്പെട്ടിട്ടു തന്നെയാ കെട്ടിയത്...!

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

"അവൾ പോയാൽ അവളുടെ അനിയത്തി അല്ലെ..."

ശുഭം..

സ്നേഹത്തോടെ... ധനു

Dhanu

Dhanu

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച

0 അഭിപ്രായങ്ങൾ | Comments