പ്രണയം വാക്കുകളിലൂടെ അറിയുന്നതിനെക്കാൾ മനോഹരമാണ് അനുഭവിച്ചറിയുമ്പോൾ..
"അവൾക്കായ് കാത്തുനിന്ന വഴികളും..
അവൾക്കായ് എഴുതിവെച്ച കവികളും..
അവൾക്കായ് കണ്ട സ്വപ്നങ്ങളും..
അവളിൽ നിന്നും കേൾക്കാൻ കൊതിക്കുന്ന വാക്കുകളും...
കാണാൻ കൊതിച്ച പുഞ്ചിരിയും....
കണ്ടിട്ടും കാണാതെയുള്ള തിരിഞ്ഞു നോട്ടവും...
അറിഞ്ഞു നൽകുന്ന സന്തോഷങ്ങളും..
അറിയാതെ നൽകുന്ന നൊമ്പരങ്ങളും...
അനുഭവിച്ചറിയുന്നതിന്റെ സുഖവും സന്തോഷം ഒന്നുവേറെ തന്നെയാ...
ഓരോ മനസ്സിലും പ്രണയമുണ്ട് ഓരോ മനസ്സിലും അതിന്റെ ഓർമകളും.....
- ധനു.
Dhanu
ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച