Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

ദൈവംനേരിട്ടുവന്നപ്പം

0 0 1261 | 31-Oct-2017 | Stories
Brijesh G Krishnan

Brijesh G Krishnan

Login to Follow the author
ദൈവംനേരിട്ടുവന്നപ്പം

ഒരു ദിവസം ദൈവം എന്റെ മുന്നിൽ പ്രേതിക്ഷപ്പെട്ടു,

"വത്സന്റ മനമുരികിയുള്ള ഈ പ്രർത്ഥന കാണാതിരിക്കാൻ മാത്രം കഠിനഹൃദയമല്ലാ ഈ ദൈവത്തിന്,

'ജീവിതത്തിലെ വലിയ, ഒരുനഷ്ട്ടം,

വലിയ,
ഒരുഇഷ്ട്ടം,

വലിയ,
ഒരുആഗ്രഹം,

ഇതിൽഎതെലും
ഒന്ന്ഞാൻ സാധിച്ചുതരുന്നതാണ്,
നഷ്ട്ടമാണോ, ഇഷ്ട്ടമാണോ,
ആഗ്രഹമാണോ
വേണ്ടത് എന്ന് വത്സനുതീരുമാനിയ്ക്കാം,

വത്സനുസ്വന്തമായി
ഒരുതീരുമാനമെടുക്കാൻ കഴിവില്ലാത്തോരുവനാണ് എന്ന് ദൈവത്തിന് അറിയാലോ,
അതുകൊണ്ട് വത്സനു ഞാൻ ഇച്ചിരി ഉപദേശം വെറുതെതാരം,
അതിനുകുടുതൽ ചന്ദനത്തിരിയൊന്നും കത്തിക്കണമെന്ന്ഇല്ലാ."

"അപ്പവത്സാ,
നഷ്ട്ടപ്പെട്ടത്തിന് തിരിച്ചു ചോദിക്കരുത്,
നഷ്ട്ടപ്പെട്ടത്ത് നഷ്ട്ടപ്പെട്ടു,

പിന്നെ ഇഷ്ട്ടം,
അത് എന്നും ഒരു ഇഷ്ട്ടമായിരിക്കട്ടെ,

പിന്നെയുള്ളത് ആഗ്രഹം,
അതാണുവലുത്,
വലിയോരു കൊടിശ്വരനായി,
ചുറ്റും തോഴികളും പരിവാരങ്ങളും,
എന്തും പണംകൊടുത്താൽ കിട്ടുന്ന ഈ ലോകത്ത്,
പണത്തിനുമേൽ പരുന്ത് പോലും പറക്കാത്ത ഈ ലോകത്ത്,
പണത്താൽ ആറാടിനടക്കുന്ന ആ സുഖമുണ്ടല്ലോ അതാണ് സുഖം,
വത്സനെ, ഞാനോരു കോടീശ്വരനാക്കാം, ''

"വേണ്ടാദൈവമേ, കോടീശ്വാരനാവാൻ ഇഷ്ട്ടമല്ലാ,
എനിയ്ക്ക് എന്റെമോളുവിന്റെ അമ്മയെതിരിച്ചു തന്നാൽമതി.''

"അതിന് അവർ വത്സനുമായിപിരിഞ്ഞിട്ട് വർഷങ്ങൾ ആയിരുന്നില്ലെ, സ്വർഗ്ഗത്തിൽ മാലാഖയായി കഴിയുന്നഅവർ തിരെകെവന്നാലും വത്സന്റഒപ്പം കഴിയാൻ ഇഷ്ട്ടമല്ലെങ്കിൽ,
വത്സനു ഈ വരംകൊണ്ട് ഒരു കാര്യവുമില്ലാതാവില്ലെ."

" എന്റമോളുടെ അമ്മയായാൽമാത്രംമതി, മോളുടെസന്തോഷത്തിലും വലിയഒന്നും എനിയ്ക്കു ഈ ലോകത്തുവേണ്ടാ എന്റെ പൊന്നുദൈവമേ, മോളുടെ അമ്മയേതിരിച്ചുതരാൻ കഴിയുമോ.''

" അത് വെറും അതിമോഹമാണ് മോനെവത്സാ, അതിമോഹം,
എത്രയോ നല്ല നല്ല ഓഫറുകൾ തന്നിട്ടും,
ഇന്ന് സ്വർഗ്ഗത്തിലെ ആ മാലാഖയെതിരിച്ചുവേണം എന്നുള്ള വത്സന്റെ മോഹം
അതിമോഹമാണ്. "

"മോനെ നീയെന്താ
ടിവിയിൽ സിനിമയും വെച്ച്കിടന്നുറങ്ങുന്നത്, ടിവി കാണുന്നില്ലെൽ
അത് അങ്ങ്നിർത്തി ആ മുറിയിൽപോയി കിടന്നുറങ്ങുമോനെ."

അമ്മയുടെ ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു നോക്കുംമ്പോൾ ടിവിയിൽ
നരസിംഹംസിനിമ ആവസാനിച്ചിരുന്നു.

"ശുഭം.

- ബ്രീജൂസ്

Brijesh G Krishnan

Brijesh G Krishnan

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,

0 അഭിപ്രായങ്ങൾ | Comments