Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

സലോനിഷിയാൺ എന്റെ പ്രണയപുഷ്പം

0 0 1264 | 26-Oct-2017 | Poetry
LinishLal Madhavadas

LinishLal Madhavadas

Login to Follow the author
സലോനിഷിയാൺ എന്റെ പ്രണയപുഷ്പം

സലോനി നീയൊരു മോഹപുഷ്പം
പ്രണയ താരോപഹാരമണിഞ്ഞവൾ
മൊഴികളിൽ മൗനാനുരാഗമഴ പൊ-
ഴിയും
ചൊടികളിൽ മധുഹാസം ഇതൾവിരിഞ്ഞുണരും
രതിതാളലയഭാവമനുരാഗ നേത്രം
നയനാഭിരാമം നിൻ കോകില നടനം
സലോനി നീയൊരു മോഹപുഷ്പം

ദേശാന്തരങ്ങൾ ഭേദിച്ച പ്രണയങ്ങൾ
ഭാഷാന്തരങ്ങൾ മറന്നിണചേരും മക്കിയിൽ
ധ്രുതതാള മിഴചേർന്ന ഉടൽതാളനൃത്തങ്ങൾ
വിറയാർന്ന ചുണ്ടിനാൽ സാഫിയോൺമീട്ടവേ
രതിലാവയൊഴുകുന്ന രാത്രികൾക്കായി
പണ്ടേസമർപ്പിച്ചതാണു നിൻ ഉടൽഭംഗി

ഉടൽവെന്ത കനൽചൂടിലുരുകുമൊരുരാത്രിയില്‍
ആൾക്കൂട്ടമിണതേടി നിമിഷാർദ്ര പ്രണയങ്ങൾ തിരയവെ
നിലാവൊളി തുന്നിയ മുലക്കച്ചമാറ്റി
വിയർപ്പിറ്റു നനവാർന്നനിന്നുടൽ പാതി മിഴികളാൽ ഭോഗിച്ചു ..........,,
ഞാന്‍ ബിയർചേർത്തു നുണയവെ
നിഴലുകള്‍ മറതീർത്ത തുണിമറക്കുള്ളിൽ
മിഴികളിൽനോക്കി നാമെത്രനേരം.......?
സലോനി നീയൊരു മോഹപുഷ്പം

. ലിനിഷ് ലാൽ മാധവദാസ്


( സലോനിഷിയോൾ - വെസ്റ്റ് ആഫ്രിക്കയിലെ പാരീസെന്നറിയപ്പെടുന്ന Cote 'd 'Ivoire സിറ്റിയായ Abijanലെ ലെബനീസ്മക്കിയിൽവച്ച് ഞാന്‍ കണ്ട സ്വർണ്ണമുടിയുള്ള ലെബേനിയൻസുന്തരി

മക്കികൾ - ആഫ്രിക്കന്‍നാടുകളിലെ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായ ആട്ടവും പാട്ടും ധ്രുതതാളവും ബിയറും പെണ്ണും ഒാപ്പൺ സെക്സ്സും ഇടകലർന്ന ഭോജന-ഭോഗശാലകൾ.

സാഫിയോൺ - പതുക്കെ തുടങ്ങി ചടുലതയാർന്ന ശബ്ദ വീചികൾ പുറപ്പെടുവിക്കുന്ന സംഗീതോപകരണം.അർത്ഥ നഗ്നകളായ പെണ്ണുട
ലുകൾ ഹുക്ക വലിച്ച് സാഫിയോൺ മീട്ടി ഇണയെ തിരയുന്ന കാഴ്ച മക്കികൾക്ക് സ്വന്തം.

- ലിനിഷ് ലാൽ മാധവദാസ്

LinishLal Madhavadas

LinishLal Madhavadas

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

0 അഭിപ്രായങ്ങൾ | Comments