എത്രയോ ജന്മങ്ങൾ കാത്തിരുന്നു നാം ഇത്രമേൽ തീവ്രമായി പ്രണയിക്കുവാൻ
കണ്ണിൽ തുടങ്ങിയ ചുംബന രേണുക്കൾ മെല്ലെ പടർന്നു സിരയിലാകേ
ഒരു നീർക്കുമിളയാണോ പ്രണയം ? അതോ ഒരു ജന്മത്തിൻ നിറച്ചാർത്തോ ?
ഒരു മഞ്ഞുതുള്ളിയിൽ വിരിയും മഴവില്ലോ അതോ ഒരു നിമിഷത്തിൻ പ്രഭാ പൂരമോ?
ഒന്നറിയാം.. ആദിയുമന്ത്യവുമില്ലാത്തതാം അനുഭൂതി തൻ ആഴങ്ങളിൽ ഉയരുമീ മാസ്മര സ്വപ്നമീ പ്രണയമെന്നു
ഒരു വേള നീയെൻ തോഴനാകും മറുവേള എന്നോട് പരിഭവിക്കും
പ്രണയിക്കുമ്പോൾ നീ എനിക്ക് മാത്രം, ഞാനോ നിൻ മധു പാത്രവും
- പ്രീയങ്ക ബിനു
Priyanka Binu
പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും