ദുഃഖത്തിന്‍
സ്പന്ദനപ്പൂ ക്കളാല്‍-
മരണമേ നിന്നില്‍
ലയിക്കുവാന്‍
ഒരുങ്ങുകയാണെന്‍ ജീവിതം...
വിള്ളല്‍
വീണൊരാ
മുരളിയില്‍ ശോകാര്‍ദ്ര-
വിഭ്രമ രാഗം
മുഴക്കുന്നു മാനസം....
രാഗാര്‍ദ്രചിത്തം
തകര്‍ന്നു ഭിത്തിമേല്‍
വരച്ചു ഞാന്‍
കാലം തന്നൊരു
ശോകത്തിന്‍ ഹൃദയം...
യാചിച്ചു
നില്‍ക്കുമാ
ഭാവത്തിലൊരു
ശോക കോമാളി
തന്‍ ചിത്രം....
എന്‍ ജീവിത ദാരിദ്ര്യ ചിത്രം
- ബേസിൽ പോൾ
Basil Paul
will update soon