Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

നെയ്പ്പായസം

0 0 1519 | 18-Oct-2017 | Poetry
നെയ്പ്പായസം

 [ഓർമ്മ പൂക്കുന്ന സാഹിത്യ മരത്തിൽ അക്ഷരങ്ങൾ കണ്ണീരണിഞ്ഞു വീഴുന്നുണ്ട് മനസിൽ. മാധവിക്കുട്ടി അക്ഷരത്തോഴിക്ക് പ്രണാമം. കനൽ മിന്നും വാക്കുകളിൽ മിന്നിതിളങ്ങുന്നു നിൻ മുഖം'

ആഴക്കടലിൻ തിരമാലകൾ ആഞ്ഞടിക്കുന്ന
പോൽ, മനസ്സിന്റെ ഓർമ്മ കുടീരങ്ങളിൽ
അലതല്ലി പാഞ്ഞിടുന്നു വാമഭാഗ സ്വപ്നങ്ങൾ.
ഓർത്തെടുത്തു ചികയുന്നു പാലമൃതിൻ
കയിപ്പുള്ളൊരു ക്രൂര വിധിയിലൂടെ....

സഞ്ചരിച്ചിടുന്നു ചിന്തകൾ, ശൂന്യമായ
നിന്റെ കരസ്പർശങ്ങളിലൂടെ,
പരലോകവാസത്തിനായ് ഒരുങ്ങി നിന്നതറിയാതെ
ഒരുക്കങ്ങളിൽ നീ തനിച്ചാക്കിയ ബാല്യങ്ങളോട്
എന്തു വിധിയുടെ ന്യായം പറഞ്ഞിടേണ്ടു.

പറക്കവയ്യാത്ത കിനാക്കളും മനസിൽ വെച്ചു
ഒറ്റ ചിറകിനാൽ പറന്നുയരുവാനാകുമോ.?
നീ ബാക്കി വെച്ച പ്രതീക്ഷകളിലേക്ക്,.

പ്രണയം നെഞ്ചിലേറ്റി കരം പിടിച്ചു വന്നവൾ നീ
ക്ഷാമമായൊരു ധനത്തിനു മഹാലക്ഷ്മി സ്വപ്നങ്ങളാൽ നെയ്തെടുത്തൊരു
ഇടക്കാല സ്വപ്നങ്ങളുണ്ട് നമുക്ക് ചിരിക്കാൻ '

എന്നിട്ടും പറയാതെ നീ തനിച്ചാക്കിടുമ്പോൾ
കരയുവാനാകുന്നില്ല എന്റെ കണ്ണുകൾക്കും
മനസ്സിനും, പിടിവിടാതെ നീ എന്നെ
ചേർത്തു പിടിക്കണം. അടക്കിടേണം
നിന്റെ ഓർമ്മകൾഎന്റെ മനസ്സിന്റെ നോവിൽ,

ഉൾ താപം എരിഞ്ഞു കത്തിടുന്നു ചുടല പോലെ,
അതിൽ വെന്തുരുകുന്നു എന്റെ
മനസും നിന്റെ ദേഹത്തോട് ചേർന്ന്.

നീ തനിച്ചാക്കിയ നിന്റെ ലോകത്ത് വിശപ്പ്
നിന്നെ വിളിച്ചു കരഞ്ഞിടുന്നു.
വിശപ്പുണർത്തിയ മക്കളുണ്ട് കൂടെ,
നിന്റെ കരസ്പർശമേറ്റ അമൃതൊന്നുണ്ണുവാൻ.

ദീനം വെടിഞ്ഞൊരു അമ്മയെ തിരക്കുന്നൊരു
ഉണ്ണികൾ ബാല്യത്തിന്റെ കണിശക്കാർ മാത്രം.

ഭുജിപ്പാൻ ഉണ്ണികൾക്കമൃതമായി, സ്നേഹ
വാത്സല്യം നിറച്ചൊരു നേദ്യവും ഒരുക്കിയമ്മ
യാത്രയായിടുമ്പോൾ,
പകരമാകില്ലെങ്കിലും ഞാനൊന്നിരുന്നിടട്ടെ
നിന്റെ ഇരിപ്പിടത്തിൽ ,നോക്കി കണ്ടിടട്ടെ,
സ്നേഹക്കാഴ്ചയായ്, ഉണ്ണുന്ന ഉണ്ണികളെ,

ഉണ്ണുവാൻ ചോറൊന്നും വേണ്ടച്ചാ, അമ്മക്കറിയവുന്നിടത്ത് നെയ്യ് ചേർത്തു
ഒരുക്കി വെച്ചൊരു നെയ് പായസം മതി,
ഉരുകി ഒലിച്ചിടുമ്പോൾ .കൊതിയൂറുന്ന
മണമുള്ളനെയ് പായസം മാത്രം മതി
അമ്മയുടെസാന്നിധ്യം പുണർന്നീടുവാൻ,

മരണ ഗന്ധം പുണർന്ന നെയ് പായസം '

- സിറിൾ കുണ്ടൂർ

Siril Kundoor

Siril Kundoor

സിറിൾ പുളിയാംപിള്ളി [H] കുണ്ടൂർ pin 680 734 കുളത്തേരി , തൃശ്ശൂർ ജില്ലയിൽ മാളയിൽ.ഒരു ക്ഷേത്രം പൂജാരി '27 വയസ്. വലിയ അറിവുകളൊ ആഗ്രങ്ങളോ, ഇല്ല. എന്നാലും ജനുവരി 2018ൽ ഒരു സൃഷ്ടി -തൂലികയിൽ പിറക്കുന്നത് കാത്തിരിക്കുന്നവൻ ' അതിൽ നിന്നും കിട്ടുന്നതെല്ലാം, പാവങ്ങളുടെ അന്നതിനും, വിദ്യാഭാസത്തിനും. അതാണ് സ്വപ്നം' ഒരു കവിത അയച്ചിരിന്നു.2010 ൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഒരു തവണ വന്നട്ടുണ്ട്.fb യിലെ കഥ കണ്ട് ഒരു യുവ സംവിധായകൻ എഴുതാൻ വ

0 അഭിപ്രായങ്ങൾ | Comments