വിജയങ്ങളുടെ കണക്കെടുപ്പിലൊ
ന്നാമനായിട്ടും തോറ്റുപോകുന്ന
ചിലരുണ്ട്
കർമ്മഫലങ്ങളുടെ കൈയ്പ്പുനുണ
ഞ്ഞവർ
വേട്ടക്കാരന്‍ ഇരയാകുന്ന ഇന്ദ്രജാ
ലം
വിജയികൾ പരാജയപ്പെടുന്ന മാജി
ക്കൽ റിയാലിസം
അച്ഛനും അമ്മയും വിജയിച്ചവര -
ത്രേ
ഞാന്‍ ജനിച്ചനാൾ ....................,,
അനുജത്തി ഡോക്ടറായനാൾ
അനുജൻ കാറുവാങ്ങി ശരവേഗം
വന്നനാൾ
ചേച്ചി സുമംഗലയായി മിഴിനനഞ്ഞ് പടിയിറങ്ങിയനാൾ
ഞാനൊരു കോൺക്രീറ്റ് വീടുകെട്ടി
യപ്പോൾ
ഉമ്മറത്തിണ്ണയിൽ പ്രൗഡിയുടെ -
കസേരയിൽ അച്ഛനിരിപ്പുണ്ട്
ഇടതുഭാഗം ചേര്‍ന്ന് ചിരിച്ചമുഖ-
വുമായി അമ്മയും
മുറ്റത്തെന്നുണ്ണി ഒാടികളിക്കുന്നു
അച്ഛനവനെ ഇക്കിളികൂട്ടുന്നു
മണല്‍ത്തരികൾ തട്ടിത്തൂവി മുടിയി
ഴകൾ മാടിയൊതുക്കി....,,
അമ്മയവനെ ചുംബിക്കുന്നു
അനുജന്‍ അവനോടൊത്താന കളിക്കുന്നു
അനുജത്തി അവനമ്മയാകുന്നു
ചേച്ചിയുടെകുഞ്ഞുമോളവനെ -
കെട്ടിപുണർന്നുമ്മവക്കുന്നു
അടുക്കളയില്‍ ചില അവശബ്ദ-
ങ്ങളുടെ ആരോഹണവരോഹണം
നിശബ്ദമായ ചില പിറുപിറുക്കലു -
കൾ
അതെന്റെ പത്നിയാണ്...........,,
ചിലപ്പോഴൊക്കെ അവൾക്ക് അമ്മ
യുടെ ഭാവമാണ്
ഇന്നലകളിൽനിന്നും സന്നിവേശി -
ച്ചത്
ഞാനും ചിലനിമിഷങ്ങളിൽ പരിണാ
മപെടും........,,ഇന്നലകളിലേക്ക്
അച്ഛനെപോലെ നിസ്സംഗനായി...
..,മൗനംപുതച്ച്
അടുക്കളയിലെ കലാപകനലിൽ ഉരുകിത്തീർന്നതാണെന്റെ മുത്തശ്ശി അച്ഛന്റെ മൗനത്തിൽ മനംനൊന്ത് പടിയിറങ്ങിപ്പോയി മുത്തച്ഛൻ
കൈദൂരമകലെ വാനോളമൊരു മതിൽ.........,,
അവിടെയാണെന്റെ കൊച്ചച്ഛൻ
ഇടവഴികളിൽ കാണാറുണ്ട് ചിരിക-
റുത്ത മുഖവുമായച്ഛന്റെ കുഞ്ഞേച്ചി
മുത്തച്ഛനും മുത്തശ്ശിയും വിജയിച്ചു തോറ്റവരാണ്
പ്രൗഢിയുടെ ഇരിപ്പിടത്തിൽനിന്ന് ശരണാലയത്തിന്റെ ഇടനാഴിയി
ലേക്ക് നടന്നുപോയവർ
അടുക്കളയിലെ പിറുപിറുക്കലൊരു
സൂചകമാണ്
ആവർത്തനങ്ങളുടെ അനിവാര്യത
അച്ഛനുമമ്മയും വിജയിച്ചവരത്രേ
വിജയിച്ചിട്ടും തോറ്റുപോകുന്ന ചിലരുണ്ട്
കർമ്മഫലത്തിന്റെ കൈയ്പ്പുനുണ -
ഞ്ഞവർ
-ലിനിഷ് ലാൽ മാധവദാസ്
LinishLal Madhavadas
ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്