രംഗം ഒന്ന്:
പെണ്ണ് : ഈ ചെറുക്കന് കാലിൽ കുഴിനഖം ഉണ്ട്...ഞാൻ കണ്ട്. എനിക്ക് വേണ്ട.
രംഗം രണ്ടു:
പെണ്ണ് : ഈ ചെറുക്കനു വൃത്തിയില്ല, കാലിലെയും കയ്യിലെയും നഖം ഒന്നും മുറിച്ചു വൃത്തി ആക്കിയിട്ടില്ല. എനിക്ക് വേണ്ട.
രംഗം മൂന്ന്:
പെണ്ണ് : ഈ ചെറുക്കൻ കൊള്ളാം പക്ഷെ, ഇട്ടോണ്ട് വന്ന ഡ്രസ്സ് കൊള്ളില്ല...പഴഞ്ചൻ, ബ്രാൻഡഡ് അല്ല. എനിക്ക് വേണ്ട.
രംഗം നാല്:
പെണ്ണ് : ഈ ചെക്കൻ മോഡേൺ അല്ല. ഭയങ്കര പഴഞ്ചൻ. എനിക്ക് വേണ്ട.
അവസാനം ഒരു ചെക്കൻ വന്നു..., കാലിൽ ഷൂസ് ഇട്ടു, നഖങ്ങൾ മുറിച്ചു മിനുക്കി, കടം വാങ്ങിയ ബ്രാൻഡഡ് ഷർട്ടുമിട്ട് ഒരുത്തൻ. അവള്ക്കിശ്ടമായി!
പക്ഷേ ഇപ്പൊ ജീവിതം മുഴുവൻ അവള് അവനെക്കുറിച്ച് പരാതിയും പറഞ്ഞു നടക്കുകയാണ്.
Danjith. H
ഞാൻ കലാ ലോകത്ത് നടന്നു തുടങ്ങുന്ന ഒരു കുഞ്ഞു ബാലൻ ആണ്