നിന്നോട് പറയാതെ-
പറയാൻ മാത്രമായ്
ഞാൻ തീർത്ത
മതിൽ ചുമരുകൾക്കിപ്പുറം
നീ ചലിച്ചതില്ല പിന്നീട്....
നിൻ കാൽപ്പാടറിഞ്ഞില്ല
എൻ അങ്കണം പിന്നീടൊരിക്കലും....
നീട്ടിയില്ല നീ...
നിൻ കരം
സഹായഹസ്തം പ്രതീക്ഷിച്ച്....
പരിണിതമായ്;
ജയിച്ച രോഗത്തിനുമേൽ
ക്ഷയിച്ച-
നിൻ കുഞ്ഞിൻ ജഡവുമായ്
നീ അലമുറയിട്ട മാത്രയിലേ
തിരിച്ചറിഞ്ഞുള്ളൂ ഞാൻ
എൻ അതിർവരമ്പ്
നിനക്ക് മുൻപിൽ
ചുഴറ്റിയ രേഖതൻ
ആഴവും പരപ്പും...
- കീർത്തി ( ശ്രീ )
Keerthi
കീർത്തി, (ശ്രീ ശ്രീ എന്ന നാമത്തിൽ നവമാധ്യങ്ങളിൽ അറിയപ്പെടുന്നു) ജയൻ- രജനി ദമ്പതികളുടെ മൂത്ത പുത്രിയായി 1957 ൽ തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ ജനിച്ചു... എൻ.എസ്.എസ്.പ്രൈമറി സ്കൂളിൽ നിന്നും ബെദനി കോൺവെൻ്റ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക പഠനം പൂർത്തിയാക്കി... കൊച്ചന്നൂർ ഗവൺമെൻ്റ് ഹൈയർ സെക്കൻ്ററി സ്കൂളിൽ നിന്നും പ്ലസ്ടു പൂർത്തിയാക്കിയ കീർത്തി ചേതനയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആൻ്റ് ജേർണലിസത്തിൽ ബിരുദം നേടി. വാ