നിങ്ങള്‍ യാത്ര ചെയ്യണം,
രാജ്യങ്ങളോളം ചെല്ലണം,
ഓരോ പ്രദേശങ്ങളിലുമുള്ള
മനുഷ്യരെ ഉറ്റുനോക്കണം,
നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍
ഉള്ള സമാനതകള്‍ അറിയണം,
വേര്‍തിരിവുകളെക്കാള്‍
ആഴത്തിലുള്ള സമാനതകള്‍;
എവിടെയും കണ്ണീരിന്
ഒരേ നീറ്റലാണ്;
ചോരയ്ക്ക് ഒരേ മണമാണ്;
സ്‌നേഹത്തിന് ഒരേ കരുതലാണ്;
രാജ്യമോ, ഭാഷയോ,
മതമോ, നിറമോ
കൊണ്ട് മാറ്റം വന്നിട്ടില്ലാത്ത
സമാനതകളെ കാണണം.
- വൈശാഖ് വെങ്കിലോട്
Vyshakh Vengilode
വൈശാഖ് വെങ്കിലോട്, ജനിച്ചതും വളർന്നതും കണ്ണൂർ ജില്ലയിലെ വെങ്കിലോട് എന്ന നേരും നന്മയുമുള്ള കൊച്ചു ഗ്രാമത്തിലാണ്. അമ്മ ശ്രീജ. പ്രാഥമിക വിദ്യാഭ്യാസം കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലും എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലുമായി പൂർത്തിയാക്കി, ഇപ്പോൾ കണ്ണൂർ എസ് എൻ കോളേജിൽ ബി എ പൊളിറ്റിക്കൽ സെയിൻസ് ബിരുദ വിദ്യാർത്ഥിയായി ഉപരിപഠനം ചെയ്തു കൊണ്ട് വിസ്സ് ഇൻഫോ സിറ്റംസ് എന്ന ഐ ടി കമ്പനിയിൽ ഗ്രാഫിക് ഡിസൈനർ ആയി ജ