അവൾ എനിക്ക് പെങ്ങൾ ആയിരുന്നു.
ആഴ്ചയിൽ കുറഞ്ഞത് രണ്ടുമൂന്നു വട്ടം എങ്കിലും എന്നെ വിളിച്ചു എന്റെ കല്യാണത്തെ പറ്റി പറഞ്ഞു ഓർമിപ്പിക്കും..."ഇനിയും വൈകരുത്, പെട്ടെന്ന് വേണം..."എന്നൊക്കെ. ഇടക്ക് രണ്ടു മൂന്നു തവണ സുന്ദരികളായ കുറച്ചു പെൺകുട്ടികളുടെ ഫോട്ടോകളൊക്കെ എനിക്ക് അയച്ചു തന്നു.
എന്നെക്കൊണ്ട് ഒരു നാലായിരത്തി അഞ്ഞൂറ് രൂപ അടപ്പിച്ചതിനു ശേഷം, മാട്രിമോണിയലിലെ ആ പെങ്ങളൂട്ടി പിന്നീട് എന്നെ വിളിച്ചിട്ടേയില്ല.
രഞ്ജിത്കുമാർ. എം
Dr. RenjithKumar M
1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട