വൈദ്യുതി
*************
തൊട്ടാലപകടകാരിയാണെങ്കില -
തൊട്ടും പ്രകടിപ്പിക്കാതെ നീയൊഴുകുന്നു
മലകളിലണകെട്ടി സ്രോതസ്സുകൾവഴി
ജലസമൃദ്ധിയിലാണല്ലോ നിന്റെ ജന്മം.
ക്ഷോഭിച്ചു മേഘങ്ങൾ ഘർഷണം ചെയ്യവേ
ഭൂമിയോ ശക്തിയിൽ കിടിലംകൊണ്ടീടവേ
പ്രപഞ്ചത്തിലാകെ പ്രകാശം പരത്തി നീ
പ്രവഹിക്കുമെപ്പോഴും നിഷ്പ്രയാസം .
കാറ്റാടികൾ ദ്രുതഗതിയിൽ കറങ്ങവേ
പേറ്റുനോവറിയാതെ നീ പിറന്നു
നിന്നന്തരംഗത്തിൻ തരംഗവിസ്‌മയം കാട്ടി
മിന്നി മറയുന്നതെന്തിനാണോ ?
മനുഷ്യസിരകളിലെ രക്തപ്രവാഹംപോൽ
ചെമ്പുകമ്പികളിൽ നീ ത്രസിച്ചീടുമ്പോൾ
അന്ധകാരാവൃതമീലോകഗോളത്തെ
പ്രകാശപൂരിതമായി നീ മാറ്റിടുന്നു
നിൻമൃദുസ്പർശനസൗഭാഗ്യമറിയാത്ത
സ്ഥാപനസാമഗ്രികളുണ്ടോയിവിടെ?
കമ്പ്യൂട്ടറിൽ, മൊബൈൽഫോണില്‍ നീയില്ലാതെ-
യൊരാശയവിനിമയം സാദ്ധ്യമാണോ?
ജനനംമുതൽ മരണംവരെയും നീ നിഴലായി
മനുഷ്യരാം ഞങ്ങളെ പിന്തുടർന്നീടുമ്പോൾ
മരണത്തിനപ്പുറവുമാമവസാനകർമ്മവും
ചെയ്യാൻ നീ തന്നെ സാക്ഷ്യം വഹിച്ചീടുന്നു .
********************************************
(ശ്രീരാമൻ, വൈക്കം)
CK. Sreeraman
ഞാൻ സി. കെ. ശ്രീരാമൻ. സ്വദേശം, വൈക്കം. കലാകാരന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി കൂടിയാണ് എന്റെ സ്വദേശം, വൈക്കം. കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി അഹമ്മദാബാദിൽ (ഗുജറാത്ത്) കുടുംബ സമേതനായി സ്ഥിരതാമസം. ഭാര്യ: രാജി. മക്കൾ: മോനും, മോളും. മോൻ അഹമ്മദാബാദിൽ തന്നെ ഒരു ഷിപ്പിങ് കമ്പനിയിൽ sales manager ആയിട്ട് ജോലി നോക്കുന്നു. മോൾ advertisement field സ്വന്തമായി ജോലി ചെയ്യുന്നു. കൂടാതെ, മോള് നാട്യ കലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അഹമ്മദാബാദിൽ ഭരതനാട്
നീതു പരമേശ്വരൻ
07-Oct-2023 12:02 PM