അടുത്ത ജന്മം മൂങ്ങയായ് ജനിക്കണം...
പെണ്ണായി പിറന്നതിൽ പിന്നെ ഇരുട്ടിനു നേരെ തീർത്ത അസ്വാതന്ത്ര്യ ചങ്ങലകെട്ടുകളെ ഭേദിച്ച് ഇരുട്ടിലേക്ക് പറന്നെത്തണം
പ്രകൃതി തീർക്കുന്ന പരിമളത്തിലെ
മത്തുപിടിപ്പിക്കുന്ന
പാലപ്പൂ ഗന്ധവും
മുലപ്പൂ വാസനയും
ചെമ്പകപ്പൂ സുഗന്ധവും
ആദ്യാദ്യം നുകരണം...
നിശബ്ദത തീർത്ത വേലിക്കെട്ടിനപ്പുറം
ഇരുട്ടിനോട് മൗനഭാഷയിലൂടെ പ്രണയം പറയണം....
പുറകണ്ണിൽ വെളിച്ചം നിഴലിച്ചിട്ടും
ഇരുട്ടിൽ തപ്പുന്ന അകകണ്ണുള്ളവർ
"കാഴ്ചയില്ലാ പക്ഷി" എന്നെന്ന വിശേഷിപ്പിച്ചതോർത്ത്
പുച്ഛിക്കണം
മനസ്സിൽ ഊറി ഊറി ചിരിക്കണം....
തീർക്കപ്പെട്ടിരുന്ന അസ്വാതന്ത്ര്യ ചങ്ങലക്കെട്ടുകൾ
പൊട്ടിച്ചെറിഞ്ഞതിൻ ആനന്ദം നുകർന്ന്
ഇരുട്ടിൻ വിരിമാറിലേക്ക്
ഒരു കണികയായ് മാറുവോളം പകർന്നകന്നു ചെല്ലണം.......
- കീർത്തി ( ശ്രീ )
Keerthi
കീർത്തി, (ശ്രീ ശ്രീ എന്ന നാമത്തിൽ നവമാധ്യങ്ങളിൽ അറിയപ്പെടുന്നു) ജയൻ- രജനി ദമ്പതികളുടെ മൂത്ത പുത്രിയായി 1957 ൽ തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ ജനിച്ചു... എൻ.എസ്.എസ്.പ്രൈമറി സ്കൂളിൽ നിന്നും ബെദനി കോൺവെൻ്റ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക പഠനം പൂർത്തിയാക്കി... കൊച്ചന്നൂർ ഗവൺമെൻ്റ് ഹൈയർ സെക്കൻ്ററി സ്കൂളിൽ നിന്നും പ്ലസ്ടു പൂർത്തിയാക്കിയ കീർത്തി ചേതനയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആൻ്റ് ജേർണലിസത്തിൽ ബിരുദം നേടി. വാ