Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

തിരഞ്ഞെടുപ്പ് ദിനം

0 0 1250 | 26-Apr-2019 | Poetry
തിരഞ്ഞെടുപ്പ് ദിനം

ചാത്തമൂട്ടിന്ന്

ചാത്തമൂട്ടിന്ന്.

 

പട്ടിണിയാൽ

ചത്തൊരിന്ത്യൻ ജനതയ്ക്ക്

ആത്മശാന്തിക്കു നേരും

അന്ത്യോദകക്രിയ!

 

'വാഗ്ദാന' പാഴ് മലം

വർഷങ്ങളായ് തിന്ന്

വൃകോദരം കീറി

മരിച്ചൊരീ മർത്ത്യർ.

 

ഒരു ദിനമാകിലും

വയർ നിറച്ചുണ്ണുവാൻ

കൊതിയൂറി വന്നവർ

വരിയിൽ നിരക്കും.

 

പണ്ടൊരു കാലം

കൈവന്ന ഭാഗ്യം

സമ്മതിദാനാവകാശം.

 

കൈവിരൽ തുമ്പി -

ന്നിന്ദ്രജാലത്തിനാൽ

കൈവരും സൗഭാഗ്യം

നിനച്ചോരേഴകൾ.

 

കൗശല രാഷ്ട്രീയ-

ജംബുകരാജന്മാർ

കൈവശമാക്കി

സമ്പൽ സമൃദ്ധിയും .

 

ജനനന്മ നല്കും

ജനാധിപത്യം വെറും

'ജളാധിപത്യമായ് '

ജനദ്രോഹവുമായ്!

 

ചാത്തമൂട്ടിന്ന്

ചാത്തമൂട്ടിന്ന്.

 

ജി.രാജശേഖരൻ

Rajasekharan. G

Rajasekharan. G

ജി.രാജശേഖരൻ. ജനിച്ചത് ആറ്റിങ്ങലിൽ വളർന്നത് കേരളത്തിൽ പല സ്ഥലത്തും. ഇപ്പോൾ താമസം എറണാകുളത്ത്. പ്രപഞ്ചത്തെ സംബന്ധിക്കുന്ന എന്തിനോടും താല്പര്യവും, മനസ്സിലാക്കാൻ കഴിയുന്നത്രയും മനസ്സിലാക്കാൻ ആഗ്രഹമുമുണ്ട്. മനുഷ്യൻ നല്ലവനാകുന്തോറും പ്രപഞ്ചവും നന്നാകും എന്ന് വിശ്വസിക്കുന്നു. അതിനായി പ്രവർത്തിക്കുന്നു. Face book ലൂടെ മാത്രം, നുറുങ്ങുകൃതികളിലൂടെ ആ ശ്രമം തുടരുന്നു. എല്ലാവർക്കും നന്മ നേരുന്നു.

0 അഭിപ്രായങ്ങൾ | Comments