മകളോടൊപ്പം നടന്നു പോകുമ്പോഴും
അമ്മയ്ക്ക് പേടി.
മകളും, തന്നെ പോലൊരു പെണ്ണു മാത്രം!
മകനോടൊപ്പം നടന്നു പോകുമ്പോഴും
അമ്മയ്ക്ക് പേടി.
തന്റെ മകനാണെന്നറിയാത്ത മറ്റൊരുവന്
മകനോട് അസൂയ തോന്നിയാലോ?
പുരുഷനാണ് ഏറ്റവും വലിയ
അസൂയാലുവും, പ്രതികാരദാഹിയുമെന്ന്
അമ്മയ്ക്ക് അറിയാം!
അമ്മയ്ക്കെല്ലാം പേടി.
- ജി.രാജശേഖരൻ
Rajasekharan. G
ജി.രാജശേഖരൻ. ജനിച്ചത് ആറ്റിങ്ങലിൽ വളർന്നത് കേരളത്തിൽ പല സ്ഥലത്തും. ഇപ്പോൾ താമസം എറണാകുളത്ത്. പ്രപഞ്ചത്തെ സംബന്ധിക്കുന്ന എന്തിനോടും താല്പര്യവും, മനസ്സിലാക്കാൻ കഴിയുന്നത്രയും മനസ്സിലാക്കാൻ ആഗ്രഹമുമുണ്ട്. മനുഷ്യൻ നല്ലവനാകുന്തോറും പ്രപഞ്ചവും നന്നാകും എന്ന് വിശ്വസിക്കുന്നു. അതിനായി പ്രവർത്തിക്കുന്നു. Face book ലൂടെ മാത്രം, നുറുങ്ങുകൃതികളിലൂടെ ആ ശ്രമം തുടരുന്നു. എല്ലാവർക്കും നന്മ നേരുന്നു.