ആദ്യത്തെ ആക്രമണം പാളിപ്പോയ അന്ന് രാത്രി, തീവ്രവാദിത്തലവൻ അണികളോടായി പറഞ്ഞു...
"വിഷമിക്കണ്ട.നാളെ നമുക്ക് കൃത്യമായ ലൊക്കേഷൻ മാപ്പ് കിട്ടും, അങ്ങോട്ടേക്കുള്ള വഴികളും, പട്ടാളം വിന്യസിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ വിശദവിവരങ്ങളും, എല്ലാം...എല്ലാം... "
ജിജ്ഞാസ അടക്കാനാവാതെ അണികളിലൊരാൾ "എവിടുന്നാണ് ബോസ്?"
തീവ്രവാദിത്തലവൻ " നാളത്തെ പത്രങ്ങളിൽ എല്ലാം വിശദമായിട്ടുണ്ടാകും..."
-രഞ്ജിത്കുമാർ. എം
Dr. RenjithKumar M
1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട