മഴ പെയ്യുന്നത് പോലെ,
പുഴയൊഴുകുന്നത് പോലെ,
ഇല കൊഴിയും പോലെ,
പൂവ് അടരുന്നത് പോലെ,
നിണമൊഴുകുന്നുണ്ടിവിടെ പല കാലങ്ങളിലായി,
പല തലകൾ അരിയപ്പെ-
ട്ടൊരു കൂസലുമില്ലാതെ !
അവയെല്ലാം തൃണമാണീ-
കൊലയാളി പടകൾക്ക്
ഉറ്റവരുടെ കണ്ണീർ കൊണ്ടി-
വിടം പുഴയായാലും,
അത് മേലൊരു വള്ളം കളി-
യാടീടും അസുരർ,
മനുഷ്യത്വം തീണ്ടാത്തൊരു-
രാഷ്ട്രീയ പടകൾ !
തീരില്ലീ പടയോട്ടം
ഭൂവുള്ളൊരു കാലം!
- ഗൗരിവിപിൻ ചിറയിൻകീഴ്
GOURIPRIYA. P.G
ഡോ. ഗൗരിപ്രിയ. പി.ജി, തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഗോപിനാഥന്റെയും പ്രസന്നയുടെയും മകളായി 1985 ജൂൺ 7നു ജനനം. പ്രേംനസിർ മെമ്മോറിയൽ ഗവണ്മെന്റ് ഹൈസ്കൂൾ ൽ പത്താം ക്ലാസ്സ് വരെയും ശാരദ വിലാസം ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വരെയും പഠനം. പിന്നീട്, ശ്രീ വിദ്യാധിരാജ ഹോമിയോ കോളേജിൽ നിന്നും, BHMS ബിരുദം കരസ്ഥമാക്കി. ഇപ്പോൾ സ്വന്തം ഹോമിയോ ക്ലിനിക്കിൽ ഡോക്ടർ ആയി പ്രവർത്തിക്കുന്നു.ഒരു സഹോദരിയുണ്ട്. ഭർത്താവ് വിപിൻ ഫ