Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

ജീവനം, അതിജീവനം

0 0 1759 | 15-Feb-2019 | Stories
ജീവനം, അതിജീവനം

ഇതൊരു വേപ്പിന്റെ കഥ. ഒരു പാവം ആര്യവേപ് ന്റെ കഥ.

പുതിയ മാളികയിലേക്ക് പറിച്ചു നട്ടിട്ടും ലെവലേശം നീരസം കാണിക്കാതെ നന്ദിയോടെ വളർന്ന അവൾ; അതോ അവനോ.  

വളർന്നു വളർന്നു കുട പോലെ പച്ചപ്പ്‌ വിരിച്ചനിന്നിരുന്ന ആര്യവേപ്പ്. 'അമ്മ നട്ടുവളർത്തിയ നാട്ടിന്പുറത്തുകാരി വേപ്പ്.  ആ നഗരമധ്യത്തിൽ തലയെടുപ്പോടെ വീട്ടുകാർക്കും അയൽക്കാർക്കും അഭിമാനമായി ആശ്വാസമായി അവൾ തണൽ വിരിച്ചു. വീട്ടിലെ വികൃതിക്കുട്ടൻ അവളുടെ ചുവട്ടിൽ അവന്റെ മൂത്രത്തിന്റെ ഉപ്പു പടർത്തിയെങ്കിലും, ഒട്ടും പിണങ്ങാതെ അവൾ ആ ചെക്കനെ കൊഞ്ചിച്ചു. അവന്റെ ചുമലിലേക്ക് ഇലകൾ കൊഴിച്ചു അവനെ ഇക്കിളിയാക്കി കളിപ്പിച്ചു. 

അപ്പോഴാണ് വീട്ടിലെ മരുമകൾ പറഞ്ഞത് "ശോ...  മുറ്റം മുഴുവൻ കരിയിലയാണല്ലോ, രാവിലേം കൂടെ തൂത്തതേയുള്ളു. ഇത്  വല്യ മെനക്കേടായല്ലോ. 

അമ്മെ, നമുക്ക് ഇതങ് വെട്ടിക്കളഞ്ഞാലോ ?"

നിസ്സംഗമായ മുഖത്തോടെ അമ്മ പറഞ്ഞു, "ആവാം...  അടുത്ത ആഴ്ച തേങ്ങാ ഇടാൻ വരുമ്പോ രവീന്ദ്രനോട് പറഞ്ഞേക്കാം."

 അമ്മയുടെ ഉള്ളു കാളുന്നത് അവൾക് കാണാമായിരുന്നു;  കണ്ടില്ലന്നു വെച്ചു.

കഴിഞ്ഞ ക്രിസ്തുമസിന് പൊങ്ങൻ പനി പിടിച്ചപ്പോ അതിന്റെ കയ്‌പേറിയ ഇലകൾ നൽകിയ രോഗശാന്തി അവൾ മനപ്പൂർവം മറന്നു.  ജോലികഴിഞ്ഞഉ  ക്ഷീണിച്ചെത്തിയ ഭർത്താവിനോട് വന്ന പാടേ അവൾ കാര്യം ഉണർത്തിച്ചു. ക്ഷീണം മറന്ന് അയാൾ പൊടുന്നനെ പറഞ്ഞു. "എന്തിന് ?" എന്തൊക്കയോ പറയാതെ പറഞ് മുറുമുറുത്തുകൊണ്ട് അയാൾ കുളിമുറിയിലേക്ക് പോയി. കുളികഴിഞ്ഞു കലങ്ങുന്ന കണ്ണുകളുമായി അയാൾ ചായ കുടിക്കാൻ വന്നിരുന്നു. 

"ചേട്ടൻ കരയുവായിരുന്നോ? വെപ്പിനെ കുറിച്ചോർത്തു !"  ഭാര്യയുടെ സ്ഥിരം പരിഹാസം.

 ഒടുവിൽ രവീന്ദ്രൻ മാമൻ വന്നു അവൾ മുറിപ്പിച്ചു;  അതിന്റെ ഒരില പോലും ബാക്കി വെക്കാതെ. ഓഫീസിൽ നിന്നും മടങ്ങിവന്നപ്പോൾ,  മുറ്റത് ചിതറിക്കിടക്കുന്ന എണ്ണമില്ലാത്ത ഇലകളും, നല്ല കാതലുള്ള തടികളും....ഒരു നിമിഷം   അവളോർത്തു,  എത്ര നാളുകൾ എടുത്താണ് ഇത്രത്തോളം എത്തിയതു ! അതും ഒരു ഔഷധമരം. ഉപയോഗമില്ലാത്തതിനെയൊക്കെ വെട്ടി കളയണമെങ്കിൽ എന്നേ....  അല്ലേലും വിവേകം എന്ന് പറയുന്നത് പലപ്പോഴും വൈകി കിട്ടുന്ന ഒരു സാധനമാണ് പലർക്കും.   അവൾ കരഞ്ഞു...  പിന്നീട് കുറ്റബോധത്തിന്റെ ഒരു നീണ്ട കാലം. എന്നും വെള്ളമൊഴിക്കാൻ തുടങ്ങി. അവശേഷിക്കുന്ന കുറ്റി, അതിനാണ് ഈ വെള്ളം !  എന്തിനോ വേണ്ടി. നാളുകൾ പലതായി, വികൃതിപ്പയ്യന്റെ വികൃതികൾ കുറഞ്ഞു തുടങ്ങി. ഒരുനാൾ,   ഒരുനാൾ അവൾ കണ്ടു... അതിജീവനത്തിന്റെ കുഞ്ഞു നാമ്പുകൾ  മുള പൊട്ടിയിരിക്കുന്നു ! വേപ്പ് വെട്ടിയ ശേഷംവീടിനു പുറത്തു ഇറങ്ങാതിരുന്ന അമ്മയെ അവൾ കൊണ്ട് വന്നു കാണിച്ചു.  ആയിരം ഉദയസൂര്യന്മാരുടെ പ്രഭയായിരുന്നു ആ മുഖത്ത്.

ഇതാണ് ജീവനം ...  അതിജീവനം.

- ഗൗരിവിപിൻ,   ചിറയിൻകീഴ്.

GOURIPRIYA. P.G

GOURIPRIYA. P.G

ഡോ. ഗൗരിപ്രിയ. പി.ജി, തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഗോപിനാഥന്റെയും പ്രസന്നയുടെയും മകളായി 1985 ജൂൺ 7നു ജനനം. പ്രേംനസിർ മെമ്മോറിയൽ ഗവണ്മെന്റ് ഹൈസ്കൂൾ ൽ പത്താം ക്ലാസ്സ്‌ വരെയും ശാരദ വിലാസം ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വരെയും പഠനം. പിന്നീട്, ശ്രീ വിദ്യാധിരാജ ഹോമിയോ കോളേജിൽ നിന്നും, BHMS ബിരുദം കരസ്ഥമാക്കി. ഇപ്പോൾ സ്വന്തം ഹോമിയോ ക്ലിനിക്കിൽ ഡോക്ടർ ആയി പ്രവർത്തിക്കുന്നു.ഒരു സഹോദരിയുണ്ട്. ഭർത്താവ് വിപിൻ ഫ

0 അഭിപ്രായങ്ങൾ | Comments