പറയാനൊന്നുമില്ല,
പറഞ്ഞാലും തീരാത്ത അത്രത്തോളം സ്വപ്നങ്ങള്‍ നിറഞ്ഞ യാഥാര്‍ത്ഥ്യം നമ്മളില്‍ പ്രകാശിക്കുന്നുണ്ട്.
ഹൃദയം ഹൃദയത്തെ കവര്‍ന്നെടുത്തപ്പോഴും ഉള്ളില്‍ പ്രണയമാണ് പൊട്ടി വിടര്‍ന്നതെന്നറിയാന്‍ നാം ഒത്തിരി സമയം കാത്തിരുന്നു. മുന്തിരി വള്ളികള്‍ തളിര്‍ക്കുന്ന വസന്തത്തിന്‍ പൂമഴ പൊഴിയുന്ന ലോകത്തിലായി നാം. കരങ്ങള്‍ ചേര്‍ത്തു നാം നടന്നു പോകും വഴികളെല്ലാം ജീവിതസമസ്യകളുടെ മാത്രമായിരുന്നു. പ്രണയത്തിന്‍ ചുവന്ന പൂക്കള്‍ നാം നടന്ന പാതകളിലൊഴുകി. ചുണ്ടുകള്‍ പ്രണയത്തിന്‍ രാഗങ്ങള്‍ മൂളുകയായി. സഖീ നമ്മുടെ പ്രണയത്തിനു മുകളിലായി വെറൊരു പ്രണയം ജനിക്കാതിരിക്കാന്‍ പ്രണയിക്കാം, മരണം നമ്മുടെ കാലടികളെ പിന്‍തുടരും വരെ.
Sajikumar
ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന