Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

മലയാള ഭാഷഭാഷ

0 0 1855 | 04-Feb-2019 | Poetry
മലയാള ഭാഷഭാഷ

പ്രിയ സുഹൃത്തുക്കളെ മലയാള അക്ഷരമാല ക്രമത്തില്‍ വരികളെഴുതാന്‍ ശ്രമിച്ചതാണ്. എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല. അഭിപ്രായങ്ങള്‍ അറിയിക്കുക.

**************************************************

       ====മലയാളഭാഷ ====

.............................................................................

 

അറിയാതെ വന്നെന്‍

ആത്മാവിലുടക്കിയ

ഇഷ്ടങ്ങളില്‍ നിറയുന്ന

ഈരടികള്‍ മൂളുന്നു.

ഉരുകയൊലിക്കുമെന്‍ ഓര്‍മ്മകള്‍

ഊഞ്ഞാലാട്ടങ്ങളായി.

ഋജുവായി പോകും കാലങ്ങളില്‍

എത്ര ദൂരം നീയെന്ന തേടിയലയും, ആ നിമിഷങ്ങളില്‍

ഏഴഴകായി നീയെന്നിലണഞ്ഞു ഞാനുണ്ടാകും.

ഐശ്വരമായിരിക്കാം നാമെന്നായി

ഒത്തു ചേര്‍ന്നിരിക്കും ദിനങ്ങള്‍ പലതും പോയ്മറഞ്ഞു.

ഓര്‍മ്മകളിലാടിയൊളിക്കുമ്പോഴും

ഔചിത്യമില്ലാതൊഴുകും മനസ്സ്

അംശങ്ങളില്ലാതെ.

കാത്തിരിക്കണം നീ, പ്രണയത്തിന്‍

ഖജനാവ് പോലെന്‍ മനസ്സ്.

ഗദ്യങ്ങളായി നിന്നെക്കുറിച്ചെഴുതും വരികള്‍

ഘനീഭവിച്ചുവോ അക്ഷരങ്ങളായി

ങേയെന്നു മൂളുവാനാകാതെ.

ചഞ്ചലമാകും നിന്‍ മിഴികളില്‍

ഛവി തെളിയുമെന്‍ ഹൃദയത്തില്‍.

ജന്നല്‍ വാതില്‍ തുറക്കുമാ നിമിഷം

ഝങ്കാരം മാത്രമായി നിന്‍ സ്വരം.

ഞാനെന്ന വാക്കിനാല്‍ അ-

ടയാളപ്പെടുത്തി നിന്നെയെന്‍ സ്നേഹ പീ-

ഠത്തിലിരുത്തി.

ഡയറിയിലെഴുതിയ കാലം ആഷാ-

ഢമാസങ്ങളിലെവിടെയോ മറഞ്ഞു.

അടയാഭര-

ണച്ചിത്രങ്ങളായി

തമസ്സിലൊളിക്കും പ്രകാശകിരണങ്ങള്‍ അര്‍ത്-

ഥങ്ങളില്ലാതെ

ദണമായി മനസ്സില്‍ തറച്ചു

ധന്യമല്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍.

നനവാര്‍ന്ന കടലാസിലെ അക്ഷരങ്ങള്‍

പദ്യങ്ങളായി തിളങ്ങിയോ.

ഫലശൂന്യമാം എന്‍ വാക്കുകളില്‍

ബാക്കിയായതു ഞാന്‍ മാത്രം.

ഭംഗിയില്ലാ മുഖപടലത്തെ

മറക്കുന്നുവോ ഇന്നു നീ.

യാത്ര പോകാന്‍ കൊതിക്കും മനസ്സില്‍

രക്തം പൊടിയുന്നതു നീയറിഞ്ഞുവോ.

ലക്ഷ്യത്തിലെത്താന്‍

വക്രത തേടുന്നുവോ നാമിരുവരും.

ശേഷം കാഴ്ചകളില്‍

ഷണ്ഡത്വം മാത്രമായി.

സംക്ഷിപ്തമായ ലോകത്തില്‍

ഹാനികരിച്ചൊരു പ്രണയം ഉ-

ള്ളിലെവിടെയോ ജ്വലിച്ചിടുന്നു, ഉ-

റവ വറ്റിയൊരു ജലകണിയിലൊ-

ഴുകി തീരാന്‍ വിധിച്ചതല്ല നമ്മുടെ ജന്മം.

******************************************************

                                              സജി ( P Sa Ji O )

Sajikumar

Sajikumar

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

0 അഭിപ്രായങ്ങൾ | Comments