എല്ലാം അറിയുന്ന കൃഷ്ണൻ
എല്ലാരേം കൊന്നതവൻ,
ഭീമസേനൻ.
ധൃതരാഷ്ട്രസിരകളിൽ,
ഇരച്ചുകയറി...
പ്രതികാരാഗ്നി.
പാണ്ഡവരറിഞ്ഞില്ല,
ആ പുത്ര ദുഃഖം.
അന്ധനാം രാജാവിൻ,
മുഖത്ത് വായിച്ചു ...
ഒരു വൻ ചതി,
കാർവർണൻ,
എൻ കള്ളകൃഷ്ണൻ .
വരൂമകനെ ..എന്ന് ചൊല്ലി ...
വാരിപ്പുണരട്ടെ ഞാൻ ,
ധൃതരാഷ്ട്രർ ഒന്ന് ഞെട്ടി,
കരച്ചിൽ കേൾക്കാനില്ല..
നുറുങ്ങിപ്പോയി ..പ്രതിമ..!
കള്ളച്ചിരിയോടെ ,
എല്ലാം അറിയുന്ന കൃഷ്ണൻ .
രാജേഷ്.സി.കെ
ദോഹ ഖത്തർ
RAJESH
ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര