മഴയിലേക്കങ്ങിറങ്ങാം...,
മഴയിലേക്കങ്ങിറങ്ങാം
മധുര മഴയുടെ
മനസിൽ മയങ്ങാം
ഓരോ മഴത്തുള്ളിയും
ഹൃദയത്തോട്
ചേർത്തുവെക്കാം
സല്ലപിക്കാം
ഉല്ലസിക്കാം
ആ കുളിരിൽ ലയിച്ചു
മതിമറക്കാം
മൗനമായ് മഴയെ
നെഞ്ചോട് ചേർത്ത്
സ്വീകരിക്കാം
പ്രാണനായ്
പ്രണയിച്ച്
മഥോന്മദനായ്
മഴയോട് ചേരാം
കനവേറിയ
മനമതു
മഴയിൽ
കടലായ് മാറും
കടലാഴം താണ്ടിയ
മനമോ
മുഴു കുളിരിൽ
മൂടും
തിരയുയരും
മനമോഹങ്ങൾ
വീണ്ടും മഴയെ
പുണരും!!!.
ജലീൽ കൽപകഞ്ചേരി,
jaleelk
non