എനിക്ക് മുന്നേ ഒരു
ഞാഌണ്ടായിരുന്നു
ഞാനെന്ന വിചാരമമേതു
മില്ലാത്തൊരു ഞാന്‍
അന്നെനിക്ക് ജാതിയില്ല
മതമില്ല വർണ്ണമേതന്ന്
തീർപ്പില്ല, പേരില്ല നാളില്ല
ഞാന്‍ എന്തെന്നോ ഒരു
പിടിയുമില്ല......
അന്ന് ഇന്നോ ഇന്നലയോ
എനിക്കില്ല....
എന്നിലെ എന്നെ ഇന്നാരോ
ഉണർത്തി, പിന്നെ എനിക്ക്
ഞാനെന്ന ഭാവം മൊട്ടിട്ടു
എനിക്ക് ഇന്ന് ഞാനായി
പേരായി നാളായി
മതവും ജാതിയും കുലവുമായി
എനിക്ക് മുന്നിലും
പിന്നെ പിന്നിലും
ഞാനായി ....ഞാനെന്ന ഞാന്‍.....
Amjath Ali | അംജത് അലി
അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തി